മലയാളിയുടെ രുചിസങ്കൽപങ്ങളിൽ ചിക്കനില്ലാതെ ഒരു ആഘോഷവുമില്ല! ഇത്തവണ പെരുന്നാളിന് ചിക്കൻ കൊണ്ട് ഒരടിപൊളി റെസിപ്പി നോക്കിയാലോ? ഒരു സ്പെഷ്യൽ ഡ്രൈ ചിക്കന്‍കറി ആയാലോ?
ആവശ്യമായ ചേരുവകൾ
- നെയ്യ് – 60 ഗ്രാം
- സവാള – 2 എണ്ണം, നീളത്തിലരിഞ്ഞത്
- വെളുത്തുള്ളി – 2 അല്ലി
- കറി പൗഡര്‍ – 2 ടേ. സ്പൂണ്‍
- തക്കാളി പേസ്റ്റ് – ഒരു ടേ. സ്പൂണ്‍
- കോഴിയിറച്ചിക്കഷ്ണങ്ങള് – 1 1/2 കിലോ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിംഗ് പാന്‍ അടുപ്പത്ത് വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. സവാളയും, വെളുത്തുള്ളിയും, ഉപ്പും ഇട്ട് വഴറ്റുക. മയമാകുമ്പോള്‍ കറിപൗഡറും തക്കാളി പേസ്റ്റും ചേര്‍ത്ത് 3 മിനിറ്റ് വഴറ്റുക. കോഴിക്കഷ്ണങ്ങള്‍ ഇട്ട് 45 മിനിറ്റ് വേവിക്കുക. അടച്ചു വച്ച് ഇറച്ചിക്ക് മയം വന്നാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം.