മലയാളിയുടെ രുചിസങ്കൽപങ്ങളിൽ ചിക്കനില്ലാതെ ഒരു ആഘോഷവുമില്ല! അടിപൊളി ചിക്കന്‍ ലെഗ് കബാബ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോഴിക്കാല് – 2 വലുത്
- തൈര് – 1/2 കപ്പ്
- നാരങ്ങാനീര് – ഒരു ടേ. സ്പൂണ്‍
- മുളകുപൊടി, ഗരം,
- മസാലപ്പൊടി -ഒരു ടീ. സ്പൂണ്‍ വീതം
- ഇഞ്ചി, വെളുത്തുള്ളി
- പേസ്റ്റ് – ഒരു ടേ. സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- ഓറഞ്ച് കളര്‍ – ഏതാനും തുള്ളി
തയ്യാറാക്കുന്ന വിധം
കോഴിക്കാലുകള്‍ കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കുക. ഉപ്പ് ഒഴിച്ചുള്ള ചേരുവകള്‍ തമ്മില്‍ യോജിപ്പിച്ച് കോഴിക്കാലുകളില്‍ പുരട്ടിപ്പിടിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ഇനി ഉപ്പ് ചേര്‍ക്കാം. ഇവ ഇരുവശവും വേകും വരെ ഗ്രില്‍ ചെയ്തെടുക്കുക. നാരങ്ങാവളയങ്ങള്ക്കൊപ്പം വിളമ്പാം.