മീൻ കറി ഇല്ലാതെ ഊണ് മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല. മീൻ കറിപല ഭാഗങ്ങളിലും വ്യത്യസ്തമായി ആണ് ഉണ്ടാകാറുള്ളത് അതിൽ ഒന്നാണ് ഗോവന്‍ മത്തിക്കറി. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മത്തി – 3 എണ്ണം
- മഞ്ഞള്‍പ്പൊടി – 1/2 ടീ. സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- എണ്ണ, വിനാഗിരി, ജീരകം – 1 ടേ. സ്പൂണ്‍ വീതം
- പട്ട – 1/2 ഇഞ്ച് നീളത്തില്‍ 1 എണ്ണം
- കുരുമുളക്, ഗ്രാമ്പൂ,
- ഉണക്കമുളക് – 3 എണ്ണം വീതം
- കറിവേപ്പില – 6 എണ്ണം
- ഇഞ്ചി – 1 ഇഞ്ച് നീളത്തില്‍
- സവാള – 1 എണ്ണം, നീളത്തിലരിഞ്ഞത്
- വെളുത്തുള്ളി – 5-6 അല്ലി
തയ്യാറാക്കുന്ന വിധം
മീന്‍കഷണങ്ങള്‍ ഒരു ബൗളില്‍ ഇട്ട് ഉപ്പും മഞ്ഞളും ചേര്‍ത്തിളക്കി വെയ്ക്കുക. വിനാഗിരി, പട്ട, ജീരകം, കുരുമുളക്, ഗ്രാമ്പൂ, ഇഞ്ചി, ഉണക്കുമുളക്, വെളുത്തുള്ളി എന്നിവ നന്നായരയ്ക്കുക. പേസ്റ്റ് രൂപത്തിലാക്കുക. ഒരു നോണ്‍സ്‌ററിക് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കുക. കറിവേപ്പിലയും സവാളയുമിട്ട് വഴറ്റുക. മണം വരുമ്പോള്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അരപ്പിടുക. മണം വരുംവരെ തിളപ്പിക്കുക. മീന്‍കഷണങ്ങള്‍ ഇട്ട് ചെറുതായിളക്കുക. 5-6 മിനിറ്റ് ചെറുതീയില്‍ വച്ചശേഷം വാങ്ങുക.