Food

PONG BIRIYANI | തേങ്ങയുടെ പൊങ് വെച്ച് ബിരിയാണി തയ്യറാക്കിയിട്ടുണ്ടോ? രുചിയേറിയ പൊങ്ങ് ബിരിയാണി റെസിപ്പി നോക്കാം

പൊങ്ങ് ബിരിയാണിയോ? അത്ഭുതം തോന്നുന്നുണ്ടല്ലേ? അത്ഭുതപ്പെടേണ്ട പൊങ്ങുവെച്ചും ബിരിയാണി തയ്യറാക്കാം. അതും കിടിലൻ ടേസ്റ്റിൽ, റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പൊങ്ങ് -4 എണ്ണം
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • കറുവ – 1 കഷണം
  • ഗ്രാമ്പൂ – 4
  • ജീരകം – അര ടീ സ്പൂൺ
  • പെരുംജീരകം – ഒരു ടേബിൾ സ്പൂൺ
  • തൈര് – കാൽ കപ്പ്
  • എണ്ണ – 100 മില്ലി
  • പച്ചമുളക് – 25 ഗ്രാം
  • ഇഞ്ചി – 15 ഗ്രാം
  • വെളുത്തുള്ളി – 15 ഗ്രാം
  • ഉള്ളി – 2
  • തക്കാളി – 1
  • ബിരിയാണി അരി – അര കിലോഗ്രാം
  • നെയ്യ് -50 ഗ്രാം
  • ഏലക്ക, ജീരകം, ഗ്രാമ്പൂ- 4 വീതം
  • വെള്ളം – ഒരു ലിറ്റർ
  • ഉപ്പ് -ആവശ്യത്തിന്
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പൊങ്ങ് കഷണങ്ങളാക്കി മുറിക്കുക. 2,3,4 ചേരുവകൾ വറുത്തു പൊടിക്കുക. 9,10,11,12,13 ചേരുവകൾ എണ്ണയിൽ വറുത്തെടുക്കുക. ഇതിലേക്ക് കറിവേപ്പില , തക്കാളി, മഞ്ഞൾപൊടി, തൈര് എന്നിവ ചേർക്കുക. ഇതിലേക്ക് പൊങ്ങു കഷണങ്ങൾ , വറുത്ത മസാല, മല്ലിയില എന്നിവ കൂടി ചേർത്ത് പത്തു മിനിറ്റ് അടച്ചു വേവിക്കുക. ഇപ്പോൾ ബിരിയാണിക്കുള്ള മസാല തയ്യാറായി.

ഇനി ചോറ് തയ്യാറാക്കണം. അതിനു മുൻപ് പതിനാറാമത്തെ ചേരുവകൾ മൂത്ത് നല്ല മണം വരുന്നത് വരെ എണ്ണയിൽ വറുക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ മല്ലിയിൽ കൂടി ചേർക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകിയ ബിരിയാണി അരിഇടുക. പത്ത് മിനിറ്റ് നല്ല തീയിൽ വേവിക്കുക. തുടർന്ന് തീയ് കുറച്ചു വയ്ക്കുക. ചോറ് ഏകദേശം വേണ്ടി കഴിയുമ്പോൾ നെയ്യ് ചേർക്കുക. അഞ്ചു മിനിട്ടുകൂടി കഴിയുമ്പോൾ ഇതിലേക്ക് ഒരു ചെറുനാരങ്ങാ നീര് കൂടി ചേർത്ത് സ്റ്റവ്വിൽ നിന്ന് വാങ്ങുക. തയ്യാറാക്കി വച്ചിരിക്കുന്ന മസാല അപ്പോൾ തന്നെ ചോറിൽ ചേർക്കണം. ബിരിയാണി തയ്യാർ.