ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനു സിത്താര തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി നടി മാറുകയും ചെയ്തിട്ടുണ്ട് തന്റെ കയ്യിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെ മികച്ചതാക്കിയാണ് താരം മുന്നേറുന്നത് ഒരു മികച്ച നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് അനു സിത്താര വിവാഹിതയായ പെൺകുട്ടികൾക്ക് സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കില്ല എന്നുള്ള പലരുടെയും സങ്കല്പങ്ങളെ തച്ചടച്ചു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള അനുവിന്റെ വരവ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അനു തന്റെ വിശേഷങ്ങളൊക്കെ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്
വയനാട് സ്ഥിരതാമസം ആക്കിയിരിക്കുന്ന അനു തന്റെ പച്ചക്കറി കൃഷികളൊക്കെ ഒരു സമയത്ത് യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്കെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു ഇപ്പോൾ ഇതാ താരം ഈദ് മുബാറക്കിന്റെ പുതിയൊരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത് അടിപൊളി മേക് ഓവറിൽ ആണ് ഈ ഒരു വീഡിയോയിൽ താരം എത്തിയിരിക്കുന്നത് തട്ടം ഒക്കെ ഇട്ട് ഒരു മുസ്ലിം കുട്ടിയായി എത്തിയാണ് ഈ ഒരു ചിത്രത്തിൽ താരത്തെ കാണാൻ സാധിക്കുന്നത്
മികച്ച കമന്റുകൾ ആണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഏതു മതത്തിന്റെയും ഉത്സവം വന്നാലും അത് സന്തോഷമായി ആഘോഷിക്കുന്ന മലയാളത്തിലെ ഏക നടി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് മറ്റൊരാള് പറഞ്ഞിരിക്കുന്നത് എല്ലാ പെരുന്നാളിനും നിന്റേതായ ഒരു ട്രെൻഡ് ഉണ്ടല്ലോ എന്നാണ് ഇത് നമ്മുടെ പാത്തുമ്മ താത്ത അല്ലേ എന്നാണ് മറ്റൊരു കമന്റ് നല്ല മൊഞ്ചത്തി ആയിട്ടുണ്ട് എന്ന് പറയുന്നവരും നിരവധിയാണ് ഇത്തവണത്തെ ഈദ് മുബാറക്ക് നിങ്ങൾ കൊണ്ടുപോയി എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് എല്ലാ കമന്റ്കൾക്കും മറുപടി നൽകുവാനും മറന്നിട്ടില്ല.
ഒരു താരജാതയും ഇല്ലാത്ത നടിയാണ് എന്നും അതുകൊണ്ടാണ് എല്ലാവർക്കും യാതൊരു മടിയുമില്ലാതെ മറുപടിയുമായി എത്തിയത് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ കിടിലൻ കമന്റുകൾ നൽകിക്കൊണ്ടിരിക്കുന്നത് അതേസമയം സിനിമയിൽ അത്ര സജീവമല്ല ഇപ്പോൾ താരം എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കുകയും ചെയ്യാറുണ്ട് വലിയ ഇഷ്ടത്തോടെ തന്നെയാണ് ആരാധകർ ഈ വിശേഷങ്ങളെല്ലാം ഏറ്റെടുക്കുന്നത്
നടി കാവ്യാമാധവനുമായി വളരെയധികം രൂപസാദൃശ്യമുള്ള നടിയാണ് അനു എന്ന പൊതുവേ പ്രേക്ഷകർ പറയാറുണ്ട് ഇപ്പോൾ താരത്തിന്റെ പുതിയ റീലിന് താഴെയും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുമായി ആളുകൾ എത്തുന്നുണ്ട് നിരവധി ആളുകൾ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് സിനിമയിലേക്ക് വീണ്ടും തിരികെ വരണം എന്നും പുതിയ സിനിമകൾ ഒന്നുമില്ല എന്നുമൊക്കെ കമന്റുകളിൽ ആളുകൾ ചോദിക്കുകയും ചെയ്യുന്നുണ്ട് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്
പൊതുവേ താരങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് റിപ്ലൈ നൽകുന്നത് വളരെ കുറവാണ് എന്നാൽ അവരിൽ നിന്നും വ്യത്യസ്ത യാണ് നടി തന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്ന എല്ലാവർക്കും റിപ്ലൈ നൽകുന്നത് അത് വളരെ നല്ലൊരു സ്വഭാവമാണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് വിവാഹിതയായ അനു സിനിമ ലോകത്ത് മികച്ച കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത് ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി മാറുകയും ചെയ്തിട്ടുണ്ട്