ഏഷ്യാനെറ്റ് സംരക്ഷണം നടത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ ഈ ഒരു റിയാലിറ്റി ഷോ ഉണ്ടായെങ്കിലും മലയാളത്തിൽ ഇത് എത്രത്തോളം സ്വീകാര്യത നേടും എന്ന ഒരു ഭയം ഈ പരിപാടി തുടങ്ങിയ സമയത്ത് അണിയറ പ്രവർത്തകർക്ക് വരെ ഉണ്ടായിരുന്നു എന്നാൽ ആ ഭയത്തിൽ നിന്നുമൊക്കെ വലിയ വിജയം നേടി തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 6 വരെ എത്തിനിൽക്കുന്നത് കഴിഞ്ഞ ദിവസമായിരുന്നു സീസണാറിന്റെ ഗ്രാൻഡ്ഫിനാലെ
സീസൺ ഏഴും ഉണ്ടാകുമെന്ന് അറിയിച്ചുതന്നെയാണ് ബിഗ് ബോസ് അവസാനിച്ചിരിക്കുന്നത് എന്നാൽ ബിഗ്ബോസിനെ ആദ്യ സീസൺ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു പ്രേക്ഷകർക്ക് അത്രമേൽ സുപരിചിതരായിട്ടുള്ള സെലിബ്രേറ്റുകൾ ഒരുക്കി തന്നെയായിരുന്നു ആറാമത്തെ സീസൺ നടന്നിരുന്നത് അതിന് പിന്നിലുള്ള ഒരു കാരണം എന്നത് ബിഗ് ബോസ് ഏറ്റവും കൂടുതൽ ആളുകളിലേക്ക് ശ്രദ്ധ എത്തണമെന്നുണ്ടായെങ്കിൽ തീർച്ചയായും അത് പ്രേക്ഷകർക്ക് സുപരിചിതനായിട്ടുള്ള കുറച്ച് ആളുകൾ തന്നെ വേണം പേളി മാണി ശ്വേതാ മേനോൻ തുടങ്ങിയവരൊക്കെ ആ ഒരു സീസണിന്റെ ഏറ്റവും വലിയ ശ്രദ്ധ കേന്ദ്രങ്ങൾ ആയിരുന്നു എന്നാൽ ഈ സീസണിൽ വിജയം നേടിയത് കോമഡി ആർട്ടിസ്റ്റും വക്കീലും കൂടിയായ സാബു മോൻ ആയിരുന്നു
വലിയ സ്വീകാര്യത തന്നെയായിരുന്നു സാബു മോനെ ലഭിച്ചിരുന്നത് ഇപ്പോൾ ഇതാ ആ കാലഘട്ടത്തിലെ ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുകയാണ് സാബു തന്റെ സീസണിൽ ഒരു ദിവസം ഒരുലക്ഷം രൂപ വരെ വാങ്ങുന്ന ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു എന്നാണ് പറയുന്നത് എന്നുള്ളത് ആരാണ് എന്ന് ചോദിച്ചാൽ തനിക്ക് പറയാൻ സാധിക്കില്ല എന്നും നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുന്നതേ ഉള്ളൂ അത് ആരാണ് എന്നും സാബു പറയുന്നുണ്ട് നടി ശ്വേതാ മേനോൻ ആയിരിക്കാം ആ മത്സരാർത്ഥി എന്നാണ് സാബുവിന്റെ ഈ വാക്കുകൾ കേട്ടുകൊണ്ട് പ്രേക്ഷകർ സംശയിക്കുന്നത്
ആ മത്സരാർത്ഥി 100 ദിവസം അവിടെ തികക്കുകയായിരുന്നുവെങ്കിൽ പ്രൈസ് മണിയുടെ അത്രയും തന്നെ പണം സ്വന്തമാക്കിയേനെ എന്നും ആദ്യത്തെ സീസണിലെ പ്രൈസ് മണി എന്നത് ഒരു കോടി രൂപയായിരുന്നു എന്നും രണ്ടാമത് വന്ന സീസണിൽ അത് 50 ലക്ഷം ആക്കി കുറക്കുകയാണ് അണിയറ പ്രവർത്തകർ ചെയ്തത് എന്നും സാബു പറയുന്നു ആദ്യ സീസണിൽ ശരിക്കും അവർ പൈസ മുടക്കി തന്നെയാണ് ഈ ഒരു പരിപാടി എടുത്തത് എന്നാണ് സാബു വ്യക്തമാക്കുന്നത് ചാനലുമായി ഉണ്ടായിരുന്ന കോൺട്രാക്ട് എന്നത് ഇവിടെ നിന്നും പുറത്തിറങ്ങിയതിനു ശേഷം മഴവിൽ മനോരമയിലും ഫ്ലവേഴ്സിലും ഒരു വർഷം അഭിമുഖങ്ങൾക്കൊന്നും പോവില്ല എന്നതായിരുന്നു പേരെടുത്ത് തന്നെ ഈ രണ്ടു ചാനലുകളിലും പോകരുത് എന്ന് അവർ പറഞ്ഞിരുന്നു കാരണം ഇത് ഏഷ്യാനെറ്റ് നൽകിയ ഒരു ഫെയിം ആണ് അത് മറ്റു ചാനലുകൾ ഉപയോഗിക്കുന്നത് അവർക്ക് ഇഷ്ടമല്ല. ഞാൻ സിനിമകളുടെയൊക്കെ തിരക്കിൽ ആയതുകൊണ്ട് തന്നെ എനിക്ക് പുറത്തുവന്ന ഉടനെ മറ്റൊരു അഭിമുഖങ്ങൾക്കും പോകാൻ സാധിക്കുകയും ചെയ്തിരുന്നില്ല എന്നാൽ സിനിമകളൊക്കെ കഴിഞ്ഞപ്പോൾ ഞാൻ രണ്ടു ചാനലിലും പോയിരുന്നു കാരണം ഞാൻ ഇത്തരത്തിൽ ചാനലുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരാളാണ് അതുകൊണ്ട് എനിക്ക് അങ്ങനെ ഒരു ചാനൽ പോകേണ്ട എന്ന് പറഞ്ഞാൽ പോകാതിരിക്കാൻ സാധിക്കില്ല