മദ്യപാനം നല്ലതും ചീത്തയുമായ വശങ്ങള്‍ പേറുന്ന സ്വഭാവമാണ്. കുറച്ചു കുടിച്ചാല്‍ ശരീരത്തിന് നല്ലതാണെങ്കിലും അത് അമിതമായാല്‍ പിന്നെ ജീവിതം കൈവിട്ടു പോകും. സ്വന്തം ഭാര്യ പോലും മടുത്തു പോകുന്ന ശീലമാണ് മദ്യപാനം എന്നത്. മുഴു കുടിയനും, ഇടയ്ക്കിടെ കുടിയനുംെ തമ്മിലുള്ള വ്യത്യാസം എന്താണെന്നതാണ് പ്രസക്തമായ ചോദ്യം. ഈ രണ്ടു ശീലക്കാരും സേവിക്കുന്നത് മദ്യം എന്നതു കൊണ്ടുതന്നെ അതിന്റെ ഗുണദോഷങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഗുണത്തേക്കാളേറെ ഇത് ദോഷമാണ് ചെയ്യുന്നതെന്ന തെളിവുകള്‍ നിരവധിയുണ്ട്.
പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് മദ്യപാനത്തിന്റെ ദോഷവശങ്ങള്‍. പലരും ആവശ്യത്തിലധികം മദ്യം കഴിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്കു മാത്രമേ കുടിക്കൂവെന്നാണ് പറയാറ്. ചിലര്‍ വല്ലപ്പോഴും മാത്രം മദ്യം കഴിക്കുമെന്ന് പറയുന്നു. അമിതമായി മദ്യം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാര്യം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമിതാണ്. പുരുഷന്മാരുടെ പ്രത്യുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നത്. ബീജങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, അവയുടെ ആകൃതിയിലും വലിപ്പത്തിലും ഗുണത്തിലും മദ്യം നെഗറ്റീവ് സ്വാധീനം ചെലുത്തും. ഇത് മദ്യപാനികളെ ഭപ്പെടുത്താന്‍ വേണ്ടി പറയുന്നതല്ല, ലോകത്തു നടന്നിട്ടുള്ള പല പഠനങ്ങളിലും ഇത് വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് അമിതമായി മദ്യപിക്കുന്നവര്‍ക്ക് ഇത് ദോഷകരമാണ്.
പഠനങ്ങള്‍ അനുസരിച്ച്, മദ്യം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പല ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ബീജ ഉത്പാദനവും കുറയ്ക്കാന്‍ കാരണമാകുന്നു. മദ്യം ഒരുതരം ലൈംഗികാസക്തി വളര്‍ത്തുന്നുവെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നുണ്ട്. മദ്യപിച്ചാല്‍ ഒരു പ്രത്യേക എനര്‍ജി ശരീരത്തിനുണ്ടാകുന്നുവെന്നാണ് പറയപ്പെടുന്നത്. ലെക്കുകെട്ട മദ്യപാനിയുടെ പ്രവര്‍ത്തനം, തന്റെ കണ്‍ട്രോളില്‍ പോലുമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് എനര്‍ജി കിട്ടുന്നു എന്നു പറയുന്നത്. എങ്കിലും മദ്യപാനികള്‍ക്ക് ലൈംഗിക ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ടോ? എന്നതാണ് അന്വേഷിക്കേണ്ടത്.
അമിതമായ ഉപഭോഗം സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും, ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മദ്യപാനം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ചെയ്യും എന്നാണ്. വാസ്തവത്തില്‍, ലഹരി ഉപയോഗം ചില സ്ത്രീകളില്‍ രതിമൂര്‍ച്ഛ വൈകിപ്പിക്കും, ചിലരില്‍ അത് തടയുകയും ചെയ്യുന്നുണ്ട്. മദ്യം എല്ലാവരേയും ഒരേ രീതിയിലല്ല ബാധിക്കുന്നത്. അടിസ്ഥാനപരമായി, സ്ത്രീയുടെയും പുരുഷന്റെയും ശരീരം തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങള്‍ കാരണം മദ്യം അവരില്‍ വ്യത്യസ്തമായി പ്രതികരിക്കുന്നു.
സ്ത്രീ ശരീരത്തില്‍ പൊതുവെ വെള്ളവും മദ്യം വിഘടിപ്പിക്കുന്ന എന്‍സൈമുകളും കുറവാണ്. അവര്‍ക്ക് ശരീരത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ കൊഴുപ്പുണ്ട്. കൂടാതെ മെറ്റബോളിസത്തെ ബാധിച്ചേക്കാവുന്ന ഹോര്‍മോണുകളില്‍ മാറ്റങ്ങളും അനുഭവപ്പെടുന്നു. കനത്ത മദ്യപാനം ഉദ്ധാരണക്കുറവിന് കാരണമാകുന്നുണ്ട്. മദ്യത്തിന്റെ ദീര്‍ഘകാല ഉപയോഗവുമായി ഉദ്ധാരണക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച്, മദ്യത്തെ ആശ്രയിക്കുന്ന പുരുഷന്മാര്‍ക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത 60-70 ശതമാനം കൂടുതലാണ്. അകാല സ്ഖലനമോ കാലതാമസമുള്ള സ്ഖലനമോ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ലൈംഗിക പ്രശ്നങ്ങളും അവര്‍ അനുഭവിച്ചേക്കാം.
ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക്, കരള്‍ തകരാറുകള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ പല വിട്ടുമാറാത്ത രോഗങ്ങള്‍ വരുന്നതിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വഷളാക്കുകയും കാന്‍സര്‍, ഉത്കണ്ഠ, വിഷാദം എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒന്നോ രണ്ടോ പെഗ് കഴിക്കുന്നത് ലൈംഗികവേളയില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ അമിതമായി മദ്യപിക്കുന്നത് നിങ്ങളുടെ ലിബിഡോയെ പ്രതികൂലമായി ബാധിക്കുന്നു.
ദീര്‍ഘകാലമായുള്ള മദ്യപാനം നിങ്ങളുടെ ലിബിഡോയെയും ഫെര്‍ട്ടിലിറ്റിയെയും പ്രതികൂലമായി ബാധിക്കും. അമിതമായ മദ്യപാനം പുരുഷന്മാരില്‍ ഉദ്ധാരണം ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മദ്യപാനം ആരോഗ്യമുള്ള ബീജങ്ങളുടെ ആകൃതിയും വലിപ്പവും ചലനശേഷിയും കുറയ്ക്കുന്നു. ഹെല്‍ത്ത്ലൈനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മദ്യപാനം വൃഷണത്തിന്റെ വലുപ്പം കുറയ്ക്കും, ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മദ്യത്തിന് സ്ഖലനം വേഗത്തിലാക്കാനോ കുറയ്ക്കാനോ കഴിയും. സ്ത്രീകള്‍ ഗര്‍ഭകാലത്ത് മദ്യം കഴിക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു.
ഇങ്ങനെയെല്ലാം ആരോഗ്യ വിദഗ്ദ്ധര്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി വിശദീകരിച്ചാലും മദ്യം ലഹരിക്കു വേണ്ടിത്തന്നെ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ല. ഇതൊരു വസ്തുതയാണ്. തലമുറകള്‍ ഈ ഭൂമിയില്‍ വേണമെന്നാഗ്രഹിക്കുന്ന എല്ലാ പുരുഷന്‍മാരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വിവാഹം, ഗ്രഹ പ്രവേശം, സന്താലബ്ദി ഇതു മൂന്നും ദൈവ നിശ്ചയമായി മാത്രമേ നടക്കൂ എന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ട് ദൈവത്തിന് തോന്നണമെങ്കില്‍ സ്വയം കുറച്ചൊക്കെ നന്നാകേണ്ടതുണ്ട്. അതു മറക്കാതിരിക്കുക. കുടിച്ചോളൂ. പക്ഷെ, കൂമ്പു വാട്ടാതിരുന്നാല്‍ മതി എന്നു സാരം.