അബുദാബിയിൽ ഇൻഡസ്ട്രിയിൽ മെഡിസിൻ ഡിവിഷനിൽ നഴ്സുമാർക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. പുരുഷൻമാർക്കാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട തീയതി തുടങ്ങി വിശദ വിവരങ്ങൾ അറിയാം.
ബി എസ് സി നഴ്സിങ് ആണ് യോഗ്യത. ഐ സി യു, എമർജെൻസി, അർജെന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡിഒഎച്ച് പാസായിരിക്കണം. അല്ലെങ്കിൽ ഡിഒഎച്ച് ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.
താമസവും ഗതാഗതവും സൗജന്യമായിരിക്കും. വിദൂര സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുന്നതെങ്കിൽ ഭക്ഷണവും സൗജന്യമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. വിസയും എയർ ടിക്കറ്റും കമ്പനി നൽകും. മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. പ്രതിവർഷം ശമ്പളത്തോട് കൂടി 30 ദിവസത്തെ അവധിയും ലഭിക്കും. 5000 എഇഡി, അതായ് 1.13 ലക്ഷം രൂപയാണ് ശമ്പളം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവി, ഡിഒഎച്ച് ലൈസൻസിൻ്റെ പകർപ്പ്, ഡിഒഎച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് 2024 ജൂൺ 30-നോ അതിനു മുമ്പോ അയക്കണം. ഇമെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ “Male Industrial Nurse to UAE” എന്നായിരിക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ
ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ , ജൂനിയര്‍ റസിഡന്റ്മാരെ നിയമിക്കുന്നതിനായി ജൂണ്‍ 18 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം . സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും (ആധാര്‍,പാന്‍കാര്‍ഡ്) സഹിതം ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂണ്‍ 18 ന് രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -233075
കൗൺസിലർ കരാർ നിയമനം
പട്ടിവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024-25 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ 25.06.2024 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2970337. യോഗ്യത എം എ സൈക്കോളജി/ എം എസ് ഡബ്യു (സ്റ്റുഡന്റ്സ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന പ്രായപരിധി
01.01.2024 ൽ 25 നും 45 നും മദ്ധ്യേ. 2024 ജൂൺ മുതൽ 2025 മാർച്ച് വരെയാണ് കരാർ കാലാവധി. പ്രതിമാസം 18000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ. ആകെ ഒഴിവുകൾ പുരുഷൻ – 1, സ്ത്രീ – 1, ആകെ – 2 രണ്ട്.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.