തിരുവനന്തപുരം: ഇതാ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിൽ (കിഫ്ബി) നിറയെ ഒഴിവുകൾ. ആകെ 10 ഒഴിവുകളാണുള്ളത്. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികള്‍, ഗ്രാജ്വേറ്റ് ട്രെയിനികള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ അപേക്ഷിക്കാം.
വിശദമായി അറിയാം….
ടെക്നിക്കൽ അസിസ്റ്റന്റ്
ഒരു ഒഴിവാണ് ഉള്ളത്. ഗതാഗത ആസൂത്രണം, അനുബന്ധ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.35 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 32,500 രൂപ.
സിഇടിയിൽ ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്‌സ് ട്രേഡിൽ THSLC ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ National Trade Certificate (NTC) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Kerala Government Certificate in Engineering Examination (KGCE) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Vocational Higher Secondary Certificate Course (VHSE) ജയം (Electronics and Communication Engineering Equivalent) ആണ് യോഗ്യത. പ്രായപരിധി :- 18-45 വയസ്.
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി
അഞ്ച് ഒഴിവുകളാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത- സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ ബി.എ ബിരുദാനന്തരബിരുദം. യോഗ്യത സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍/ ഗതാഗതം/ ജിയോ ടെക്‌നിക്കല്‍/ ഹൈഡ്രോളിക്‌സ്& വാട്ടര്‍ / ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എഞ്ചിനീയര്‍. & മാനേജ്‌മെന്റ്/ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍/ നിര്‍മ്മാണ മാനേജ്‌മെന്റ് അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. 25000 രൂപയാണ് ശമ്പളം.
ഗ്രേജ്വേറ്റ് ട്രെയിനി
5 ഒഴിവുകളാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത-സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ ബിഇ അഥവാ ഇലക്ട്രിക്കലില്‍ ബി.ടെക്/ ബിഇ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസ്. ശമ്പളം-20,000 രൂപ.
എഴുത്തുപരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 നു രാവിലെ 10ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഉയർന്ന യോഗ്യത (Diploma/B.Tech/M.Tech) ഉളളവരേയും പരിഗണിക്കും. അപേക്ഷഫോമിന്റെ മാതൃക www.cet.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
താല്‍ക്കാലിക അധ്യാപക നിയമനം
കാസർഗോഡ്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനും ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്മാന്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ, കെ ജി സി ഇയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം 10 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2211400, 9995145988.
ഫാർമസിസ്റ്റ് താത്കാലിക നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് ജൂൺ 25ന് വാക്ക് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in