Celebrities

‘ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം’; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ച ബാലയ്ക്ക് വിമർശനം

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാല. തമിഴ്‌നാട്ടുകാരനാണെങ്കിലും ബാലയെ മലയാളികളിൽ ഒരാളായാണ് കാണുന്നത്. പ്രണയ വിവാഹമായിരുന്നു ബാലയുടേയും അമൃതയുടേയും. 2010 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് ഔദ്യോഗികമായി വിവാഹ മോചനം നടക്കുന്നത്. പിന്നീടാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ബാലയും എലിസബത്തും വളരെ സജീവമായിരുന്നു. എന്നാല്‍ ബാലയും എലിസബത്തും പിരിഞ്ഞുവെന്നാണ് ഈയ്യടുത്തായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് കണ്ടിട്ട് നാളുകളായി. എന്നാല്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിട്ടില്ല.

മകളെക്കുറിച്ച് ബാല മുമ്പും വളരെ വൈകാരികമായി സംസാരിച്ചിട്ടുണ്ട്. മകളെ കാണാന്‍ അമൃത തന്നെ അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തെ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായപ്പോള്‍ കാണാന്‍ മകളേയും കൂട്ടി അമൃത വന്നിരുന്നു. എന്നാല്‍ ബാല പറയുന്നത് നുണയാണെന്നും ഒരിക്കല്‍ പോലും ബാല തന്നോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കുകയാണ് ബാലയുടെ ലക്ഷ്യമെന്നുമാണ് അമൃത പറഞ്ഞത്.

ഇപ്പോഴിതാ ലോകം ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ബാല ഫങ്കുവച്ച പുതിയ വീഡിയോയും കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള പഴയൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പാപ്പു ബാലയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ്. ഡാഡി എന്ന് തന്നെ വിളിക്കുന്ന മകളെ അപ്പ എന്ന് തിരുത്തുന്നുണ്ട് ബാല വീഡിയോയില്‍.

ഓര്‍മ്മകളുടെ കണ്ണുനീരുമായി ആദ്യമായി ഈ വീഡിയോ ഞാന്‍ പങ്കുവെക്കുകയാണ്. എന്റെ പിറന്നാള്‍ ദിവസം തന്നെ കോടതിയില്‍ വച്ച് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും, എന്റെ മാലാഖ പാപ്പു എനിക്കൊപ്പം നില്‍ക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്‌സ് ഡെ. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു എന്നാണ് ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്. പതിവ് പോലെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്. ഒരിക്കലും ഒരു അമ്മ ചെയ്യാന്‍ പാടില്ലാത്ത കാര്യം ആണ്. അമൃത ചെയ്തത്. നിങ്ങള്‍ക് ഇടയില്‍ എന്ത് പ്രശ്‌നവും ആയിക്കോട്ടെ. പക്ഷെ ഒരിക്കലും ഒരു അച്ഛനെ മകളില്‍ നിന്ന് വേര്‍പെടുത്തരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, മക്കള്‍ വേണമെകില്‍ ആദ്യം മകളുടെ അമ്മയെ റെസ്‌പെക്ട് ചെയ്യണം. അല്ലാതെ ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഇന്ന് ബാലയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അധികവുമുള്ളത് താരത്തിന്റെ വ്യക്തിജീവിതത്തിലെ വിവാദങ്ങളാണ്. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമെല്ലാം വലിയ വിവാദങ്ങളായിരുന്നു. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളാണിതെല്ലാം. സോഷ്യല്‍ മീഡിയയില്‍ ബാലയുടെ വ്യക്തി ജീവിതം നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്.