കുവൈത്തില്‍ മുന്‍സിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന. മുബാറക് അൽ കബീർ, സബാഹ് അൽ സലേം ഗവർണറേറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലങ്ങൾ കയ്യേറുന്നതുമായി ബന്ധപ്പെട്ട 37 മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയത്. മുനസിപ്പാലിറ്റി ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ കർശനമായ നിർദേശങ്ങള്‍ നല്കി.