റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലുണ്ടാകുന്ന തിരക്കഥകളിൽ ദിലീപ് നായകനായി എത്തുമ്പോൾ വൻ വിജയമാകുന്ന ഒരു കാലഘട്ടം മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ഹിറ്റോ കോബോയിലുണ്ടായ ചിത്രമാണ് 2003 ൽ പുറത്തിറങ്ങിയ തിളക്കം. കാവ്യ മാധവൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ജയരാജ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
ഒരു ഗ്രാമവും ഗ്രാമത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം മനോഹരമായി ചിത്രത്തിൽ കാണിച്ചു. നായകനും നായികയ്ക്കുമപ്പുറം ക്യാരക്ടർ റോളുകളിൽ വന്നവരെല്ലാം തിളങ്ങിയ സിനിമയാണ് തിളക്കം. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, നെടുമുടി വേണു, കെപിഎസി ലളിത, സലിം കുമാർ, ബിന്ദു പണിക്കർ, കൊച്ചു പ്രേമൻ തുടങ്ങിയ അഭിനേതാക്കളെല്ലാം തകർപ്പൻ പ്രകടനം ചിത്രത്തിൽ കാഴ്ച വെച്ചു.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തുകളിൽ ഒരാളായ മെക്കാർട്ടിൻ. ദിലീപിന്റെ നിർദ്ദേശം കാരണമാണ് തിളക്കം ഫാമിലി എന്റർടെയ്നർ ചിത്രമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
തിളക്കം ശരിക്കും നടന്ന കഥയാണെന്നും മെക്കാർട്ടിൻ പറയുന്നു. പത്രത്തിൽ വന്ന വാർത്തയായിരുന്നു അത്. നഷ്ടപ്പെട്ട കുട്ടിയെ പിൽക്കാലത്ത് തിരിച്ച് കിട്ടി. ചികിത്സിച്ച് ഭേദമാക്കിയപ്പോഴാണ് ഞാനല്ല എന്ന് പറയുന്നത്. നടന്ന ഒരു സംഭവം എഴുതിക്കൊണ്ട് വന്ന് തന്നതാണ്. ഇത് അവാർഡ് പടം പോലെയാക്കാനായിരുന്നു ജയരാജിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ദിലീപ് വഴി നമ്മുടെ അടുത്ത് വരുന്നത്. കൊമേഴ്ഷ്യലാക്കിയാൽ കൂടുതൽ സ്കോപ്പുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ അടുത്ത് വരുന്നത്. ആ ഘടകം വെച്ച് തിരക്കഥ വികസിപ്പിക്കുകയായിരുന്നെന്ന് മെക്കാർട്ടിൻ പറയുന്നു.