Celebrities

ഫിറ്റ്നസ്സിൽ ഒരു വിട്ടുവീഴ്ചയും ഇല്ല; വമ്പൻ മേക്ക്ഓവറിൽ വിദ്യാബാലൻ; എന്തൊരു മാറ്റാമെന്ന് പ്രേക്ഷകർ

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച പ്രകടനമായിരുന്നു വിദ്യ കാഴ്ചവെച്ചിരുന്നത്. ഡേര്‍ട്ടി പിക്ചറിന് ശേഷവും ശ്രദ്ധേയ സിനിമകള്‍ വിദ്യാ ബാലന്‍ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാ ലോകത്തും സജീവമാകുകയാണ് നടി.

വിദ്യാ ബാലന്റെ കരിയറിലെ ആദ്യ ചിത്രം ലോഹിതദാസിന്റെ സംവിധാനത്തില്‍ ചെയ്യാനിരുന്ന ചക്രം ആയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സിനിമ പിന്നീട് മുടങ്ങുകയായിരുന്നു.പിന്നീട് ബോളിവുഡിലേക്ക് എത്തിയ നടി പരിണീത എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ വിദ്യാ ബാലന്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ഡേര്‍ട്ടി പിക്‌ചേഴ്‌സിന് ശേഷം നിരവധി അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ വിദ്യാ ബാലന് ലഭിച്ചിരുന്നു.

ഇപ്പോള്‍ വിദ്യ ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അടിമുടി മാറിയ ലുക്കിലാണ് കഴിഞ്ഞ ദിവസം അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 45ാം വയസ്സില്‍ ഇത്തരമൊരു മാറ്റം വിദ്യയില്‍ നിന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ അവസരങ്ങള്‍ കുറഞ്ഞ് സിനിമയില്‍ നിന്ന് തന്നെ പുറത്താവുന്ന സമയമാണിത്.

എന്നാല്‍ വിദ്യയെ സംബന്ധിച്ച് ഇതൊരു പുത്തന്‍ മാറ്റമാണ്. ഭാരം കുറച്ച്, തീര്‍ത്തും മെലിഞ്ഞാണ് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത്ര പെട്ടെന്ന് വിദ്യ എങ്ങനെ ശരീരത്തെ മാറ്റിയെടുത്തു എന്നാണ് പാപ്പരാസികള്‍ പോലും അത്ഭുതപ്പെടുന്നത്. എന്നാല്‍ അതിന് പിന്നില്‍ ചെറുതല്ലാത്ത പ്രയത്‌നങ്ങളുണ്ട്. കൃത്യമായ ഡയറ്റ് വിദ്യക്കുണ്ടെന്ന് ഉറപ്പാണ്.

വിദ്യ ബാലന്‍ കാര്‍ത്തിക് ആര്യന്റെ കഴിഞ്ഞ ദിവസം റിലീസായ ചന്ദു ചാമ്പ്യന്‍ എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിനായിട്ടാണ് എത്തിയത്. വിദ്യയുടെ പുതിയ ലുക്ക് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. വലിയ രീതിയിലാണ് വിദ്യ ബാരം കുറച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം വിദ്യയുടെ ഫിറ്റ്‌നെസ് പരിപാടികളാണ്.

യോഗയും ധ്യാനവും വിദ്യയുടെ ഡയറ്റിന്റെ ഭാഗമാണ്. സ്ഥിരമായി യോഗ ചെയ്യാറുണ്ട് നടി. ഇത് ശരീരത്തിന് മെയ് വഴക്കവും, അതുപോലെ ശരീരത്തിന്റെ സ്‌ട്രെസിന്റെ അളവും കുറയ്ക്കും. അതുപോലെ ധ്യാന നമ്മുടെ മാനസികാരോഗ്യത്തെ സഹായിക്കും. ഇത് രണ്ടും ഒത്തുവന്നാല്‍ ശരീരത്തെ കൂടുതല്‍ സുന്ദരമാക്കാനാവും.

വിദ്യക്ക് അതുപോലെ മികച്ച ഡയറ്റമുണ്ട്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നടി കഴിച്ചിരുന്നത്. അതില്‍ ധാന്യങ്ങള്‍, ഫ്രഷ് ഫ്രൂട്‌സ്, പച്ചക്കറികള്‍, അതുപോലെ ഭക്ഷണത്തിന്റെ നിയന്ത്രണം എന്നിവയെല്ലാം അതിലുണ്ടായിരുന്നു. ക്രാഷ് ഡയറ്റുകള്‍ക്ക് വിദ്യ എതിരാണ്. ഭക്ഷണം നന്നായി തന്നെ കഴിക്കുക. അല്ലാതെ തീവ്രമായി ഡയറ്റ് ചെയത് ഭാരം കുറയ്ക്കുന്ന രീതിയോട് നടിക്ക് താല്‍പര്യമില്ല.

മികച്ച ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം മികച്ച വ്യായാമങ്ങളും നടി ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിയോ എക്‌സര്‍സൈസുകള്‍, സ്‌ട്രെങ്ത് ട്രെയിനിംഗ്, എന്നിവയെല്ലാം ഇതില്‍ വരും. ഇവ കലോറികള്‍ വേഗം ഇല്ലാതാക്കാനും, അതുപോലെ പേശികള്‍ക്ക് കരുത്തേകാനും സഹായിക്കും.