ഒരു വ്യക്തിയുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് അയാളുടെ പ്രഭാത ഭക്ഷണമാണ്. അതുകൊണ്ടു തന്നെ പ്രഭാത ഭക്ഷണത്തിന് വലിയ പ്രധാനം നൽകേണ്ടതുണ്ട്. ബ്രേക്ഫാസ്റ്റിന് ഹെൽത്തിയായൊരു സ്മൂത്തിയ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഇൻസ്റ്റന്റ് ഓട്സ്- കാൽ കപ്പ്
- നന്നായി പഴുത്ത പഴം- 2 എണ്ണം (വലുപ്പത്തിനനുസരിച്ച്)
- പാൽ- 1 കപ്പ്
- വാനില എസ്സെൻസ്- ( ആവശ്യാനുസരണം)
- തേൻ- ( മധുരം ആവശ്യമെങ്കിൽ)
- ഐസ് ക്യൂബുകൾ- (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
മുകളിൽ സൂചിപ്പിച്ച അളവിൽ ഓട്സ് പാലിൽ കുതിർത്തിയ ശേഷം 1 മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. അതിനുശേഷം ഓട്സും പാലും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പഴം ഉടച്ചെടുത്ത ശേഷം ചേർക്കുക. ആവശ്യമെങ്കിൽ വാനില എസ്സെൻസ്, അഥവാ ഏലക്കാപ്പൊടി,തേൻ, ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് നന്നായി ഇളക്കുക. വളരെയെളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സ്മൂത്തി തയ്യാറാക്കി ഗ്ലാസിൽ വിളമ്പാം.