ഒരു വ്യക്തിയുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് അയാളുടെ പ്രഭാത ഭക്ഷണമാണ്. അതുകൊണ്ടു തന്നെ പ്രഭാത ഭക്ഷണത്തിന് വലിയ പ്രധാനം നൽകേണ്ടതുണ്ട്. ബ്രേക്ഫാസ്റ്റിന് ഹെൽത്തിയായൊരു ദോശ തയ്യാറാക്കിയാലോ? ഓട്സ് വെച്ച് ഒരു ദോശ ആവാം അല്ലെ. ഫൈബർ അടങ്ങിയ ഭക്ഷണമായ ഓട്സ് എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ഒന്നാണ്.
ആവശ്യമായ ചേരുവകൾ
- ഓട്സ് – 2 കപ്പ് (പൊടിച്ചത് )
- വെള്ളം- ആവശ്യത്തിന്
- അരിപ്പൊടി- അര കപ്പ്
- പച്ചമുളക്- 2 എണ്ണം ചതച്ചത്
- ഉള്ളി- ഇടത്തരം വലുപ്പത്തിൽ ഒരുകഷ്ണം
- തൈര് – 2 ടേബിൾ സ്പൂൺ
- ഇഞ്ചി- കുറച്ചു ചതച്ചത്
- കറിവേപ്പില- ഒരു തണ്ട്
- മല്ലിയില- ആവശ്യമെങ്കിൽ
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്സ് ഒരു പാനിൽ വെച്ച് ഫ്രൈ ചെയ്ത ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. കട്ടയില്ലാതെ വെള്ളം ആവശ്യാനുസരണം മിക്സ് ചെയ്ത ശേഷം മുകളിൽ സൂചിപ്പിച്ച അളവിൽ തൈരും അരിപ്പൊടിയും ചേർത്ത് ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർത്ത് ഇളക്കിയ ശേഷം ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ഇളക്കിയ ശേഷം ഉപ്പ് ചേർത്ത് 5 മിനുട്ട് അടച്ചുവെക്കാം. ദോശ പാൻ നന്നായി ചൂടായ ശേഷം നന്നായി ലൂസായ മാവ് പാനിൽ ഒഴിച്ചുകൊടുക്കുക. ആവശ്യാനുസരണം ദോശകൾ ചുട്ടെടുത്ത് ചൂടോടെ വിളമ്പാം.