ഊണിന് വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കി നോക്കിയാലോ? വെണ്ടയ്ക്ക കൊണ്ട് കിടിലനൊരു വെണ്ടയ്ക്ക കുഴമ്പ് തയ്യറാക്കാം. റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക നീളത്തിൽ അരിഞ്ഞ് ഫ്രൈ ചെയ്‌തത് ഒരു കപ്പ്
- പുളി ചെറുനാരങ്ങാ വലിപ്പം
- സാമ്പാർ പൗഡർ രണ്ട് ടേബിൾ സ്പൂൺ
- കടുക് ഒരു ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ
- തുവര പരിപ്പ് – 1 ടീസ്‌പൂൺ
- കായം ഒരു നുള്ള്
- മഞ്ഞൾപ്പൊടി ഒരു നുള്ള്
- ശർക്കര 1 കക്ഷണം
- ഉപ്പ് പാകത്തിന്
- കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരന്ന പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉഴുന്ന്, തുവര പരിപ്പ്, വെണ്ടയ്ക്ക ഫ്രൈ, കറിവേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി എല്ലാം ചേർത്ത് രണ്ട് മിനിറ്റ് വറുക്കുക. പുളി പിഴിഞ്ഞൊഴിക്കുക. നന്നായി തിളപ്പിച്ച് പകുതിയാകുന്നതുവരെ വറ്റിക്കുക. ശർക്കരയും കായവും ചേർത്ത് തീ അണയ്ക്കുക.
വെണ്ടക്കായ്ക്ക് പകരം വഴുതനങ്ങ, മുരിങ്ങക്കായ, ചെറിയ ഉള്ളി, വെളുത്തുള്ളി, ചുണ്ടയ്ക്ക എന്നിവയും ഉപയോഗിക്കാം.