സോനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തിന് മുന്നോടിയായുളള ഒരുക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സുഹൃത്തുക്കള്‍ക്കൊപ്പമുളള ബാച്ചിലര്‍ പാര്‍ട്ടി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സഹീര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കുന്ന് ചിത്രങ്ങളില്‍ കാണാം. നടി ഹുമ ഖുറേഷിയുമൊത്തുളള ഗാങിലാണ് സോനാക്ഷിയെ കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പാര്‍ട്ടിക്കായി തിളങ്ങുന്ന കറുത്ത വസ്ത്രമാണ് സൊനാക്ഷി തിരഞ്ഞെടുത്തത്. ‘17.06.2024’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. അടുത്ത സുഹൃത്തും നടിയുമായ ഹുമ ഖുറേഷി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നിന്നുകൊണ്ട് സ്വനാക്ഷി ഒരു സെല്‍ഫിയും പങ്കിട്ടു. സ്വനാക്ഷിയുടെ ഗ്യാങ്ങില്‍ ഉണ്ടായിരുന്നു തന്റെ പെണ് സുഹൃത്തുക്കള്‍ എല്ലാം തന്നെ കറുത്ത വസ്ത്രമാണ് പാര്‍ട്ടിക്കായി തിരഞ്ഞെടുത്തത്. പാര്‍ട്ടിക്കായുള്ള വേദി സ്വര്‍ണ്ണ നിറമുള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് മറ്റൊരു ചിത്രത്തില്‍ കാണാം.
അതേസമയം സഹീറും സുഹൃത്തുക്കള്‍ക്കൊപ്പം ബാച്ചിലര്‍ പാര്‍ട്ടിയുടെ ആഘോഷ മൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘നമുക്ക് പോകാം’ എന്ന അടിക്കുറിപ്പുള്ള ഒരു ഗ്രൂപ്പ് സെല്‍ഫിയാണ് താരം പങ്കുവെച്ചത്. ബോളിവുഡ് എഡിറ്റര്‍ മാഹിര്‍ സാവേരിയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സഹീറിന്റെ സഹോദരിയും സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ആയ സനം രത്താന്‍സി തന്റെ കുടുംബവുമൊത്തുള്ള സ്വനാക്ഷിയുടെ ഒരു ചിത്രവും പങ്കിട്ടിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ഇതു വലിയ വാര്‍ത്തയും ആയിരുന്നു. വിവാഹ ക്ഷണക്കത്തില്‍ സോനാക്ഷിയുടെയും സഹീറിന്റെയും ഓഡിയോ ക്യു ആര് കോഡും ഉള്‍പ്പെട്ടിരുന്നു പുറത്തുവന്ന ക്ഷണക്കത്തില്‍ പറയുന്നത് പ്രകാരം ജൂണ്‍ 23-ാം തീയതിയാണ് ഇരുവരുടെയും വിവാഹം. ബോളിവുഡില്‍ നിന്ന് പൂനം ധില്ലനും യോയോ ഹണിസിങ്ങും ഇരുവരുടെയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.