ചൈനക്കാരുടെ ഭക്ഷണ വിഭവങ്ങൾ നമ്മൾക്കും പ്രിയപ്പെട്ടതാണ്. കാരണം അത്രമേൽ സ്വാദിഷ്ടമാണ് അവരുടെ വിഭവങ്ങൾ. കൂടുതൽ സമയം എടുക്കാതെ പെട്ടെന്ന് തയ്യാറാക്കാം എന്നതും ഇവരുടെ ഭക്ഷണ രീതിയുടെ പ്രത്യേകതയാണ്. ഇന്നൊരു ചൈനീസ് റെസിപ്പി നോക്കിയാലോ? കാഷ്യു ചിക്കൻ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. എല്ലില്ലാത്ത കോഴിയിറച്ചി – 375 ഗ്രാം
- 2. മുട്ടയുടെ വെള്ള മെല്ലെ പതച്ചത് – ഒന്ന്
- 3. ചൈനീസ് വൈൻ – നാലു വലിയ സ്പൂൺ
- 4. കോൺഫ്ലവർ – 2 ചെറിയ സ്പൂൺ
- 5. സൺഫ്ലവർ ഓയിൽ – മൂന്ന് വലിയ സ്പൂൺ
- 6. ഒനിയൻ അരിഞ്ഞത് – 4
- 7. വെളുത്തുള്ളി അരിഞ്ഞത്- രണ്ട്
- 8. ഇഞ്ചി കനം കുറഞ്ഞ അരിഞ്ഞത് – ഒരു ഇഞ്ച് നീളത്തിലുള്ള കഷ്ണം
- 9.സോയാ സോസ് – ഒരു വലിയ സ്പൂൺ
- 10. ഉപ്പുചേർത്ത കശുവണ്ടി – 125 ഗ്രാം
തയ്യാറാക്കുന്ന വിധം
ചിക്കൻ അരിഞ്ഞു സമചതുര കഷണങ്ങളാക്കുക. മുട്ടയുടെ വെള്ള, വൈനിന്റെ പകുതി, കോൺഫ്ലവർ എന്നിവ യോജിപ്പിക്കുക. ചിക്കൻ കഷ്ണങ്ങൾ ഈ മിശ്രിതത്തിലേക്ക് ഇട്ട് ഇളക്കുക. ചേരുവ എല്ലായിടത്തും ഒരുപോലെ പിടിക്കണം. ചൂടായ എണ്ണയിൽ സ്പ്രിങ് ഒനിയൻ, വെളുത്തുള്ളി, ഇഞ്ചി എന്നിവ 30 സെക്കൻഡ് നേരം തുടർച്ചയായി ഇളക്കുക. ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് രണ്ട് മിനിറ്റ് നേരം പാകം ചെയ്യുക. ഇതിലേക്ക് ബാക്കി വൈനും സോയാസോസും ഒഴിച്ച് നന്നായി ഇളക്കുക ൾ. കശുവണ്ടി ഇതിൽ ഇട്ട് 30 സെക്കൻഡ് നേരം കൂടി ഇളക്കി വാങ്ങി ചൂടോടെ വിളമ്പുക.