ചൈനക്കാരുടെ ഭക്ഷണ വിഭവങ്ങൾ നമ്മൾക്കും പ്രിയപ്പെട്ടതാണ്. കാരണം അത്രമേൽ സ്വാദിഷ്ടമാണ് അവരുടെ വിഭവങ്ങൾ. കൂടുതൽ സമയം എടുക്കാതെ പെട്ടെന്ന് തയ്യാറാക്കാം എന്നതും ഇവരുടെ ഭക്ഷണ രീതിയുടെ പ്രത്യേകതയാണ്. ഇന്നൊരു ചൈനീസ് റെസിപ്പി നോക്കിയാലോ? ചൈനീസ് മിൻസ് മീറ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. കൊത്തി പൊടിച്ച (മിൻസ് ചെയ്ത ഇറച്ചി) – അരക്കിലോ
- 2. റിഫൈൻഡ് ഓയിൽ – കാൽ കപ്പ്
- 3. തൊലിയോടെ ചതച്ച വെളുത്തുള്ളി – ഒരു വലിയ സ്പൂൺ
- 4. തക്കാളി കൊത്തിയരിഞ്ഞത് – അര കപ്പ്
- 5. ക്യാപ്സിക്കം പൊടിയായരിഞ്ഞത് – കാൽ കപ്പ്
- 6. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
- 7. ക്യാരറ്റ്, ബീൻസ് എന്നിവ അരിഞ്ഞത് -കാൽ കപ്പ് വീതം
- 8. സോയാബീൻ സോസ് – ഒരു വലിയ സ്പൂൺ
- 9. വിനാഗിരി – ഒരു വലിയ സ്പൂൺ
- 10. ഉപ്പ് – പാകത്തിന്
- 11.മല്ലിയില പൊടിയായി അരിഞ്ഞത്- രണ്ട് വലിയ സ്പൂൺ
- 12. മുട്ട – ഒന്ന്
- 13. സെലറി പൊടിയായി അരിഞ്ഞത് – രണ്ട് വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാപ്സിക്കം, ക്യാരറ്റ്, ബീൻസ് ഇവ നിറം പോകാതെ ആവിയിൽ പകുതി വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി മൂപ്പിച്ച് കോരി എടുക്കുക. ഇതിൽ സവാളയും ഇഞ്ചിയും ചേർത്ത് വഴറ്റുമ്പോൾ അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഇറച്ചി ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. സോയാബീൻ സോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് ചേരുകൾ നല്ലതുപോലെ ഇളക്കി അവസാനം പച്ചക്കറികൾ ചേർത്ത് വഴറ്റുക. ഒരു മുട്ട പതച്ചത് ചേർക്കാവുന്നതാണ്. പൊടിഞ്ഞു പോകാതിരിക്കുവാൻ മുട്ട ചേർക്കുന്നത് നല്ലതാണ്. അവസാനം സെലറിയും മല്ലിയില അരിഞ്ഞതും ചേർക്കാം.