അടുത്ത സമയത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വളരെയധികം ശ്രദ്ധ നേടിയ ഒന്നായി മാറിയിരുന്നു ഈ തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഉറ്റുനോക്കിയത് തൃശ്ശൂരിലേക്കാണ് കാരണം സുരേഷ് ഗോപി മത്സരിച്ചത് തൃശ്ശൂരിലാണ് ഇത്തവണ സുരേഷ് ഗോപി വിജയം സ്വന്തമാക്കുമോ ഇല്ലയോ എന്ന സംശയം പലർക്കും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ വളരെ നിർണായകമായ ഒരു തിരഞ്ഞെടുപ്പ് ആണ് തൃശ്ശൂരിൽ നടന്നത് വമ്പൻ ഭൂരിപക്ഷത്തിൽ തന്നെയാണ് ഇത്തവണ സുരേഷ് ഗോപി വിജയിക്കുകയും ചെയ്തത് തൃശ്ശൂരിലെ ജനങ്ങൾ വളരെ വിശ്വാസത്തോടെ അവരുടെ ജനാധിപതിയായി സുരേഷ് ഗോപിയെ തിരഞ്ഞെടുക്കുകയായിരുന്നു
സുരേഷ് ഗോപിയുടെ ഈ വിജയത്തിനുശേഷം നിരവധി സിനിമ പ്രവർത്തകർ അദ്ദേഹത്തിന് ആശംസകൾ ആയും അതേപോലെതന്നെ വിമർശനങ്ങളുമായി ഒക്കെ എത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ സന്തോഷ് കീഴാറ്റൂർ സുരേഷ് ഗോപിയെ കുറിച്ച് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളികൾക്ക് വളരെ സുപരിചിതനായി മാറിയിട്ടുള്ള വ്യക്തിയാണ് സന്തോഷ് കീഴാറ്റൂർ സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്
സുരേഷേട്ടനെ തനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതൊരു ജനാധിപത്യ രാജ്യമാണ് ജനങ്ങളാണ് അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് സുരേഷേട്ടന്റെ രാഷ്ട്രീയവും തന്റെ രാഷ്ട്രവും തമ്മിൽ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല അത് തമ്മിൽ ഒരിക്കലും യോജിക്കുകയും ഇല്ല രണ്ടുപേരും വ്യത്യസ്തമായ ആശയങ്ങൾ പിന്തുടരുന്ന രണ്ട് വ്യത്യസ്തരായ ആളുകളാണ് എന്നാൽ തങ്ങൾ ഒരുമിച്ച് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കീഴാറ്റൂരിൽ സമരം നടന്ന സമയത്ത് താൻ അദ്ദേഹത്തെ കാണുകയും ചെയ്തിട്ടുണ്ട്
ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി അദ്ദേഹത്തെ വളരെ ഇഷ്ടമാണ് നല്ലൊരു മനുഷ്യൻ എന്ന നിലയിലാണ് താൻ അദ്ദേഹത്തെ കാണുന്നത് സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അപൂർവമായിട്ടുള്ള ചില ആളുകളുടെ കൂട്ടത്തിലാണ് സുരേഷേട്ടൻ ഉള്ളത് സുരേഷേട്ടൻ ജയിച്ചു വരുമ്പോൾ നല്ലൊരു പ്രതീക്ഷ തന്നെയാണ് ഉള്ളത് പക്ഷേ അദ്ദേഹം മറ്റൊരുതടത്തിൽ എവിടെയും ലോക്കായി പോകരുത് എന്ന് ആഗ്രഹമുണ്ട് അദ്ദേഹം ഒരു നല്ല ഭരണാധികാരിയും മന്ത്രിയുമായിരിക്കും എന്നത് ഉറപ്പാണ് അതേപോലെതന്നെ നല്ലൊരു രാഷ്ട്രീയക്കാരനും ആണ്
നമ്മുടെ കേരളം കാത്തുസൂക്ഷിക്കുന്ന ഒരു മതേതരത്വം ഉണ്ട് മതത്തിന്റെ പേരിൽ തമ്മിൽ തല്ലു കൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനം തന്നെയാണ് കേരളം. അതിൽ മാറ്റം ഉണ്ടാവില്ല എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ആയി സുരേഷേട്ടൻ മാറണം ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ടാവണമല്ലോ അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു എന്നും സന്തോഷ് പറയുന്നുണ്ട്
സന്തോഷിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് സന്തോഷ് പറഞ്ഞതുപോലെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ തന്നെയായിരിക്കും സുരേഷ് ഗോപി എന്നാണ് കൂടുതൽ ആളുകളും പറയുന്നത് അതുകൊണ്ടുതന്നെയാണ് അദ്ദേഹം വിജയിച്ചത് എന്നും ഒരിക്കലും മതത്തിന്റെ പേരിൽ അദ്ദേഹം ആളുകളെ മാറ്റിനിർത്തില്ല എന്ന ഉറപ്പ് ജനങ്ങൾക്ക് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചത് എന്നുമാണ് പലരും കമന്റുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു പോസ്റ്റ് ഏറ്റെടുത്ത് ഇതിൽ പലതരത്തിലുള്ള കമന്റുകൾ പങ്കുവയ്ക്കുന്നത് ചിലർ സുരേഷ് ഗോപി വിമർശിച്ചു കൊണ്ടും കമന്റുകളുമായി എത്തുന്നുണ്ട്