Food

മാങ്ങാക്കാലം കഴിയുന്നതിനു മുന്നേ ഒരു പഴുത്ത മാങ്ങ പുഡിംഗ് തയ്യാറാക്കിയാലോ?

മംഗോ സീസൺ ആണല്ലോ അല്ലെ? ഈ സീസൺ കഴിയുന്നതിനു മുന്നേ തന്നെ ഒരു കിടിലൻ മംഗോ പുഡ്ഡിംഗ് തയ്യറാക്കി നോക്കിയാലോ? അതും വളരെ എളുപ്പത്തിൽ, റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പാൽ – അര ലിറ്റർ
  • കോൺഫ്ളവർ – ഒരു ടീസ്പൂൺ പഞ്ചസാര – 4 ടേബിൾസ്പൂൺ
  • നല്ല പഴുത്ത മാങ്ങ ഒരെണ്ണം- മിക്സിയിൽ അരച്ചെടുത്തത്
  • നെയ്യ് – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിക്കുക. അതിലേക്ക് കോൺഫ്ളവർ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പഞ്ചസാര ചേർക്കുക. പിന്നീട് മാങ്ങ അരച്ചെടുത്തത് ചേർത്ത് 3 മിനിറ്റ് തിളപ്പിക്കുക. ഒരു ബൗളിൽ നെയ് പുരട്ടി ഈ മിശ്രിതം അതിലേക്ക് പകർന്ന് കട്ടിയാവും വരെ തണുപ്പിക്കുക. ഫ്രിഡ്ജിൽ അഞ്ച് മണിക്കൂർ വച്ച ശേഷം നിങ്ങൾക്ക് പ്രിയപ്പെട്ട രൂപത്തിൽ ഇത് മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.