മാങ്ങ കൊണ്ട് വിവിധതരം വിഭവങ്ങൾ തയ്യറാക്കാൻ സാധിക്കും. പരമ്പരാഗതമായ നിരവധി വിഭവങ്ങൾ നാവിൽ കൊതിയൂറുന്ന രീതിയിൽ തയ്യറാക്കാം. മാങ്ങാ സീസൺ ആയതുകൊണ്ട് തന്നെ മാങ്ങാ സുലഭമായി ലഭിക്കും. ഇന്ന് മാങ്ങാ കൊണ്ട് ഒരു കിടിലൻ പഴമാങ്ങാക്കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത ചെറിയ മാങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് -അരക്കിലോ
- സവാള നീളത്തിലരിഞ്ഞത് – അരക്കപ്പ്
- എണ്ണ – രണ്ട് ഡിസേർട്ട് സ്പൂൺ
- കടുക് – ഒരു ടീസ്പൂൺ
- പച്ചമുളക് നീളത്തിൽ അരിഞ്ഞത് – -നാലെണ്ണം
- മുളകുപൊടി – ഒരു ടീസ്പൂൺ
- കറിവേപ്പില, ഉപ്പ് തുടങ്ങിയവ ആവശ്യത്തിന്
- ഒരു കപ്പ് തേങ്ങയിൽ നിന്ന് എടുത്ത തേങ്ങാപ്പാൽ – അരക്കപ്പ്
- ജീരകം പൊടിച്ചത് – അര ടീസ്പൂൺ
- ഉണക്കമുളക് രണ്ടെണ്ണം – നാലായി മുറിച്ചത്
തയ്യാറാക്കുന്ന വിധം
മാങ്ങയുടെ കൂടെ സവാള അരിഞ്ഞതും, പച്ചമുളകും, കറിവേപ്പിലയും, ഉപ്പും, മുളകുപൊടിയും ഒരു ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിച്ച് ഉണക്കമുളക് ചേർത്ത് വഴറ്റുക. ഇത് കറിയിൽ ഒഴിക്കുക. അവസാനം ജീരകം പൊടിച്ചത് തേങ്ങാപ്പാലിൽ കലക്കി കറിയിൽ ഒഴിക്കുക.