സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കൊപ്പം ‘ഗര്‍ര്‍’ സിനിമ കണ്ട് നടന് അലന്‍സിയര്‍. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന സിനിമയില്‍ അലന്‍സിയറും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ന്യൂ തിയേറ്ററിലാണ് അണിയ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി ചിത്രത്തിന്റെ പ്രദര്‍ശനം ഒരുക്കിയത്. കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം സിംഹവും എത്തുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്
ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കൊപ്പം താന്‍ അഭിനയിച്ച സിനിമ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം ആത്മസംതൃപ്തി ഉണ്ടെന്ന് നടന് അലന്‍സിയര്‍ പറഞ്ഞു. കുട്ടികള്‍ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ട ശേഷം മടങ്ങിയത്. തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ ചാടുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും രക്ഷിക്കാനായി ചാടുന്ന സുരാജിന്റെ കഥാപാത്രവും സിംഹവും തമ്മിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ കോമഡി ചിത്രത്തിലുള്ളത്
കുട്ടികളെ ഏറ്റവും രസിപ്പിക്കുന്ന ചിത്രം കുട്ടികളോടൊപ്പം കാണുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. കുട്ടികള്‍ക്കു വേണ്ടി പ്രദര്‍ശനമൊരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശിശുക്ഷേമ സമിതിയുടെ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ജയ് കെ ആണ്.
തിരുവനന്തപുരം മൃഗശാലയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, വന്യമായ സാഹസികതയുടെ സ്പര്‍ശത്തോടുകൂടിയ രസകരമായ വിനോദമാണ് വാഗ്ദാനം ചെയ്യുന്നത്.