മാമ്പഴം കൊണ്ടുള്ള പ്രസിദ്ധമായ രുചിയാണ് മാമ്പഴ പുളിശ്ശേരി. അതും നമ്മുടെ മുത്തശ്ശിമാർ തയ്യാറാക്കിയ രുചിയിലും കൈപ്പുണ്യത്തിലും കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുന്നത്. സ്വാദിഷ്ടമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയ്ക്കൊപ്പം അൽപം വെള്ളമൊഴിച്ച് ഇതിലേക്ക് മാമ്പഴമിട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അരച്ചെടുത്ത് ഈ കൂട്ട് വേവുന്ന മാമ്പഴത്തിലേക്ക് ചേര്‍ക്കണം.
ഇത് ചെറുതീയിൽ മാമ്പഴം നന്നായി കുറുകി വരുന്ന വരെ തിളപ്പിക്കുക. തുടർന്ന് തൈര് നന്നായി ഉടച്ചെടുക്കുകയോ, ബീറ്റ് ചെയ്തെടുക്കുകയോ വേണം. ഈ തൈര് മാമ്പഴത്തിന്റെ കൂട്ടിലേക്ക് ചേർക്കുക. എന്നാൽ തൈര് ചേർത്ത ശേഷം അധികം തിളപ്പിക്കാതെ ചെറുതായി ചൂടാക്കുകയാണ് വേണ്ടത്.
ശേഷം ഇത് തീയിൽ നിന്ന് ഇറക്കിവച്ച് ഇതിലേക്ക് കടുകും കറിവേപ്പിലയും താളിച്ചെടുക്കണം. വലുതായി എരിവ് കലരാത്തതിനാൽ തന്നെ കുട്ടികൾക്ക് മാമ്പഴ പുളുശ്ശേരി വളരെയധികം ഇഷ്ടപ്പെടും. തൈര് കൂടി ചേർക്കുന്നതിനാൽ ആരോഗ്യത്തിനും അത്യധികം ഗുണം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണമാണിത്.