ആഴ്ചയിലൊരിക്കലെങ്കിലും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പറയുന്നത്. കാരണം ചീരയുടെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. കണ്ണിന്റെ ആരോഗ്യത്തിന് ചീര നല്ലൊരു ഭക്ഷണമാണ്. ചീര കൊണ്ട് കിടിലനൊരു സൂപ്പ് തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അര കപ്പ് വെള്ളമൊഴിച്ച് ചീര വേവിക്കുക. ഇതിന് ശേഷം ചീര മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും ഉരുളക്കിഴങ്ങ് പൊടിച്ചതും ചേർക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. മൊരിച്ച റൊട്ടിക്കഷ്ണങ്ങളും ഫ്രഷ് ക്രീമും ചേർത്ത് വിളമ്പുക.