വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവം നമ്മുക്ക് ഇന്ന് പരീക്ഷിച്ചാലോ. കായത്തോൽ കൊണ്ട് കിടിലൻ വിഭവം തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഏത്തവാഴ കായത്തൊലി – 2 കായ
ഉണക്കപ്പയർ – ഒരു പിടി
ചെറിയുള്ളി – 5 എണ്ണം
ഉണക്ക മുളക് – 3 എണ്ണം
വേപ്പില – 1 തണ്ട്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കായത്തൊൽ കുനുകുനെ അരിയുക. പയർ കുഴയാതെ വേവിച്ചു എടുക്കുക . ഉണക്കമുളക് ചേർത്ത് ഉള്ളി മൂപ്പിച്ച് ചേർത്ത് ഇളക്കുക . വേവിച്ച പയർ, മഞ്ഞൾ പൊടി , ഉപ്പ് ,വേപ്പില ഇവ ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക