Food

പ്രാതലിനൊപ്പവും ചോറിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഏറ്റവും ഹെല്‍ത്തിയായ ഒരു വെജ് വിഭവം; കൂൺ പട്ടാണി മസാല

പ്രാതലിനൊപ്പവും ചോറിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഏറ്റവും ഹെല്‍ത്തിയായ ഒരു വെജ് വിഭവമാണ് കൂണ്‍ പട്ടാണി മസാല. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ തന്നെ ഇത് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • 1. വെളിച്ചെണ്ണ മൂന്നു ചെറിയ സ്പൂണ്‍
  • 2. കടുക് ഒരു ചെറിയ സ്പൂണ്‍
  • 3. സവാള അരിഞ്ഞത് 50 ഗ്രാം
  • പച്ചമുളക് അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍
  • ഇഞ്ചി പൊടിയായി അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍
  • കറിവേപ്പില 10 ഗ്രാം
  • 4. തക്കാളി അരിഞ്ഞത് 30 ഗ്രാം
  • മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍
  • മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
  • 5. കൂണ്‍ ചതുരക്കഷണങ്ങളാക്കിയത് 100 ഗ്രാം
  • ഗ്രീന്‍പീസ് വേവിച്ചത് 100 ഗ്രാം
  • 6. തേങ്ങാപ്പാല്‍ 20 മില്ലി
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ വഴറ്റണം.ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.ഇതിലേക്ക് കൂണും ഗ്രീന്‍പീസും ചേര്‍ത്ത് രണ്ടു മിനിറ്റ് വേവിക്കണം.ഇതില്‍ തേങ്ങാപ്പാലിന്റെ പകുതിയും ഉപ്പും ചേര്‍ത്തു വേവിക്കുക.തിളയ്ക്കുമ്പോള്‍ തീ കുറച്ച ശേഷം ബാക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപ്പു പാകത്തിനാക്കണം.കറിവേപ്പില വറുത്തതു കൊണ്ട് അലങ്കരിക്കാം.