നെല്ലിക്ക, മാങ്ങ, നാരങ്ങ തുടങ്ങിയവ കൊണ്ടുളള അച്ചാറുകള്‍ സുപരിചിതമാണല്ലോ. ഇറച്ചി കഴിക്കുന്നവരാണെങ്കില്‍ മീനും ഇറച്ചിയും വരെ അച്ചാറിടാം, എന്നാല്‍ പാല്‍ അച്ചാര്‍ എങ്ങനെയെന്നു അധികം പേര്‍ക്കുമറിയില്ല.എന്നാൽ ഒരു പാൽ അച്ചാർ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി നല്ല തവിട്ടു നിറം കിട്ടത്തക്ക വിധം എണ്ണയില്‍ വറുത്തു കോരണം. (പനീര്‍ കരിഞ്ഞാല്‍ അച്ചാറിന് കയ്പുണ്ടാകും) (ബി) യില്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ വിനാഗിരി തൊട്ട് അരച്ചെടുക്കണം. (അരയ്ക്കുവാന്‍ ബുദ്ധിമുട്ടെങ്കില്‍ വെളുത്തുളളി, ഇഞ്ചി ഇവ ചേര്‍ക്കാതെ ബാക്കി പൊടിച്ചു ചേര്‍ത്താലും മതി. അച്ചാറിന് കൊഴുപ്പു കുറയുമെന്നു മാത്രം). പനീര്‍ വറുത്ത ശേഷമുളള എണ്ണയില്‍ നിന്ന് ഒരു ടേബിള്‍സ്പൂണ്‍ ഒരു ചീനച്ചട്ടിയിലെടുത്ത് അതില്‍ കടുക് പൊട്ടിക്കുക. പിന്നീട് (സി) യില്‍ പറഞ്ഞിരിക്കുന്ന ഇഞ്ചി, വെളുത്തുളളി ഇവ ചേര്‍ത്ത് അല്‍പം വഴറ്റുക. പിന്നീട് അരപ്പ് ഉലുവ, പനീര്‍ ഇവ ചേര്‍ത്ത് ഒന്നിളക്കിയശേഷം ഒരു കപ്പ് തിളപ്പിച്ചാറിയ വെളളമൊഴിച്ച് ഉപ്പും ചേര്‍ത്ത് പനീര്‍ 5 മിനിട്ട് നേരം ചെറുചൂടില്‍ വേകാന്‍ അനുവദിക്കുക. വെളളം മുഴുവന്‍ മിക്കവാറും വറ്റിക്കഴിഞ്ഞാല്‍ വിനാഗിരി ചേര്‍ക്കാം. വീണ്ടും ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളച്ചു കഴിഞ്ഞാല്‍ കായം, പഞ്ചസാര ഇവ ചേര്‍ത്ത് വാങ്ങി വയ്ക്കുക. തണുത്തു കഴിഞ്ഞാല്‍ വൃത്തിയുളള ഈര്‍പ്പരഹിതമായ കുപ്പികളില്‍ നിറച്ച് അടച്ച് സൂക്ഷിക്കാം.
നന്നായി പായ്ക്ക് ചെയ്താല്‍ അന്തരീക്ഷ ഊഷ്മാവില്‍ 6-8 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒട്ടും വെളളം ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ കൂടുതല്‍ കാലം കേടുവരില്ല.