പുരുഷന്മാർ നിങ്ങളുടെ പിന്നാലെ വരണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? സ്ത്രീകളിൽ പുരുഷന്മാർ ഏറ്റവും കൂടുതൽ ആകൃഷ്ടരാകുന്നത് എന്തിനാണെന്നും നിങ്ങൾക്കറിയുമോ? പ്രധാനമായും 10 കാര്യങ്ങളാണ് പുരുഷന്മാരെ ആകർഷിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഇത് പുറത്തുവന്നത്. അവ എന്താണെന്ന് നോക്കാം..
സാഹസികരായ സ്ത്രീകളെ പുരുഷന്മാർക്ക് താൽപര്യമാണ്. കൂടാതെ നല്ല കേൾവിക്കാരിയും, നന്നായി സംസാരിക്കാൻ കഴിയുന്നവരും ആയിരിക്കും സ്ത്രീകൾ. ഈ ഗുണം പുരുഷന്മാരെ ആകർഷിക്കുന്നുണ്ട്. കൂടാതെ സന്ദർഭത്തിനനുസരിച്ച് ധീരമായ തീരുമാനങ്ങളെടുക്കുന്നവരായിരിക്കണം സ്ത്രീകൾ.
കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ അറിയണം. കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്ന സ്ത്രീകൾ സ്നേഹവും, സത്യസന്ധതയും ധൈര്യവും ഉള്ളവരായിരിക്കും. ഒരു പരിധിവിട്ട് പുരുഷന്മാരെ ആശ്രയിക്കാതിരിക്കുന്നതും കാര്യങ്ങൾ നടപ്പാക്കുന്നതും ആകർഷണീയരായ സ്ത്രീകളുടെ സ്വഭാവ സവിശേഷതയാണ്.
എപ്പോഴും ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയുന്ന സ്ത്രീകളും പുരുഷന്മാരെ ആകർഷിക്കാറുണ്ട്. മറ്റൊരു കാര്യമായി പറയുന്നത് തങ്ങൾ പറയുന്ന തമാശകൾ മനസ്സിലാക്കി കൂടെ ചിരിക്കുന്ന സ്ത്രീകളെയും ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. കൃത്യമായ തീരുമാനമെടുക്കാനുള്ള കഴിവാണ് മറ്റൊരു പ്രധാനകാര്യം. യാതൊരു മടിയുമില്ലാതെ കണ്ണുകളിലേക്ക് നോക്കി തന്റെ തീരുമാനങ്ങൾ പറയുന്ന സ്ത്രീകളെ പുരുഷന്മാർ ബഹുമാനിക്കുന്നു.
മറ്റൊന്ന് വസ്ത്രധാരണമാണ്. സ്വന്തം ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ വസ്ത്രം ധരിക്കുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് താൽപര്യം കൂടുതലാണെന്നാണ് സർവേ പറയുന്നത്. തനിക്കു കീഴില് നിൽക്കുന്ന സ്ത്രീയെക്കാൾ തുല്യതാ മനോഭാവത്തോടെ സമീപിക്കുന്ന സ്ത്രീകളെയാണ് പുരുഷനിഷ്ടമെന്നും സർവേ പറയുന്നു.