ശാസ്ത്രം വളർന്നൊരു വളർച്ചേ.. പണ്ടൊക്കെ മഴ പെയ്യിക്കാൻ ദേവന്മാരെ വിളിച്ചു വരുത്തി യാഗം നടത്തി എന്നൊക്കെ കേട്ടിട്ടുണ്ടല്ലേ.? എന്നാലിപ്പോൾ മഴ പെയ്യിക്കുന്നുണ്ട് അത് പക്ഷേ യാഗം നടത്തിയിട്ട് ഒന്നും അല്ല. നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടാണ്. ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതികവിദ്യ കൊണ്ടാണ് മഴ പെയ്യിക്കുന്നത്. നമ്മുടെ ഇന്ത്യയിൽ ഒന്നും അല്ലാട്ടോ അങ്ങ് യുഎഇയിൽ ആണ്. പ്രതിവർഷം പെയ്യുന്ന മഴയുടെ അളവ് 100 മില്ലിലിറ്ററിൽ കുറവായതോടെയാണ് യുഎഇ നേരത്തെ വ്യാപകമായി ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യയുടെ സഹായം തേടി വന്നത്. രാജ്യത്തെ ജനസംഖ്യാ വർധനവിനും, സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി ആവശ്യമായി വരുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്ന് വിളിക്കുന്നത്. മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്‌മ ഭൗതികപ്രവർത്തനങ്ങൾ വിവിധ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിച്ചാണ് ഇത് നടപ്പിലാക്കി വരുന്നത്.ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽവർ അയോഡൈഡ് , ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്). ഇത്തരത്തിൽ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് പ്രരിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കേരളത്തിലും കടുത്ത വേനൽകാലത്ത് പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ കലക്ടർ താൽപ്പര്യപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല. എന്നാൽ ഇന്ത്യയിൽ എവിടെയും തന്നെ ഇത് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.