പ്രായത്തില്‍ മൂത്ത സ്ത്രീകളോട് പുരുഷന്മാര്ക്ക് ആകര്‍ഷണം തോന്നുന്നത് ശ്രദ്ധിച്ചിട്ടില്ലേ ?ഇത് എന്ത്കൊണ്ട് ആണെന്ന് അറിയാമോ ? പ്രായത്തിന് മൂത്ത സ്ത്രീകളെ പലരും തങ്ങളുടെ പങ്കാളികൾ ആക്കിയിട്ടുണ്ടെങ്കിലും കേരത്തിലൊക്കെ ഇതിന് വലിയ സ്വീകാര്യത ഇന്നും ലഭിച്ചിട്ടില്ല. മലയാളികൾക്ക് വയസ് ബന്ധങ്ങളിൽ ഒരു വലിയ ഘടകമാണ്. രതിനിർവേദം പോലുള്ള സിനിമകളിൽ മലയാളി അത് ആസ്വദിക്കും. എന്നാൽ സ്വന്തം വീട്ടിലോ അയൽക്കാരന്റെ വീട്ടിലോ നടന്നാൽ വിമർശിക്കുകയും ചെയ്യും.
ഭര്‍ത്താവ് ഭാര്യയേക്കാള്‍ മുതിര്ന്നയാളായിരിക്കണം, ഉയരം വേണം എന്നൊക്കെയുള്ള സങ്കല്‍പ്പങ്ങള്‍ ഇന്ന് എവിടെയും വിലപ്പോകില്ല. പ്രണയത്തിൻ്റേയും വിവാഹത്തിൻ്റേയും കാര്യങ്ങളില്‍ പ്രായത്തിനും ഉയരത്തിനും രൂപത്തിനുമൊന്നും വലിയ പ്രാധാന്യമില്ലെന്ന നിലപാടിലാണ് ഇന്ന് ഭൂരിഭാഗം പേരും.
പക്വതയുള്ള പ്രണയം വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരാണ് പ്രായമുള്ള സ്ത്രീകളിൽ ആകൃഷ്ടരാകുന്നത്. പക്വതയുള്ള സംഭാഷണങ്ങളും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്തൊക്കെയെന്നത് കൃത്യമായി മനസ്സിലാക്കിത്തരുവാനും പ്രായമായ സ്ത്രീകൾക്കാണ് കൂടുതൽ നൽകാൻ കഴിയുന്നതെന്ന് പുരുഷൻമാർ അഭിപ്രായപ്പെടുന്നു.
പ്രായത്തിൽ മൂത്ത സഹോദരിമാർക്കൊപ്പവും സ്ത്രീകൾക്കൊപ്പവും വളരുന്ന ആൺകുട്ടികൾ അതു പോലെയുള്ള കരുതൽ ജീവിതത്തിൽ തുടർന്നും പ്രതീക്ഷിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അതു പോലെ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം ഉയർന്നു വന്ന സ്ത്രീ പുരുഷ സമത്വവും പ്രായത്തെ അപ്രസക്തമാക്കിയതും ബന്ധങ്ങളിൽ പ്രതിഫലിക്കുന്നു.