കോടീശ്വരന്മാരെ ആകര്‍ഷിക്കുന്നതില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായ നടപടികള്‍ കൈക്കൊള്ളുന്ന യുഎഇയിലേക്ക് ഈ വര്‍ഷം എത്തുന്നവരുടെ കണക്ക് കേട്ടാല്‍ ഞെട്ടും. മികച്ച സൗകര്യങ്ങള്‍ ഒരുക്കി മാതൃകയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന യുഎഇ ഭരണകൂടം വമ്പന്‍ മാറ്റങ്ങളാണ് ആസുത്രണം ചെയ്തു നടപ്പാക്കാന്‍ പോകുന്നത്. ഈ വര്‍ഷം 6,700ലധികം കോടീശ്വരന്മാര്‍ യുഎഇയിലേക്ക് താമസം മാറുമെന്ന് ഹെന്‍ലിയും പാര്‍ട്ണേഴ്സും പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2024 പ്രകാരമുള്ള പുതിയ പഠനം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വലിയ ഒഴുക്ക് ഗണ്യമായി വര്‍ധിപ്പിച്ച് മൂന്നാം വര്‍ഷവും ലോകത്തിലെ മുന്‍നിര സമ്പത്ത് വ്യവസ്ഥയായി യുഎഇ ഒന്നാം സ്ഥാനത്തെത്തുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതില്‍ യുഎഇ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ഈ വര്‍ഷവും മുന്നോട്ട് കുതിക്കുകയാണ്. ഇത് രാജ്യത്തേക്ക് വലിയ തോതിലുള്ള നിക്ഷേപങ്ങളും വരുമെന്ന് വിലയിരുത്തപ്പെടുത്തുന്നത്. ഇന്ത്യ, വിശാലമായ മിഡില്‍ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ യുഎഇയില്‍ എത്തും. ഇതിനു പുറമെ ബ്രിട്ടീഷുകാരുടെയും യൂറോപ്യന്മാരുടെയും വന്‍തോതിലുള്ള വരവുകൊണ്ട് യുഎസിനെക്കാള്‍ ഇരട്ടിയോളം കോടീശ്വരന്മാര്‍ യുഎഇയില്‍ എത്തുമെന്ന് വിലയിരുത്തപ്പെടുന്നു. 2024ല്‍ 3,800 കോടീശ്വരന്മാരുടെ ബിസിനസുകളിലൂടെ രാജ്യത്തിന് വന്‍ നിക്ഷേപവും വരുമാനവും ലഭിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സീറോ ഇന്‍കം ടാക്‌സ്, ഗോള്‍ഡന്‍ വിസ, ലക്ഷ്വറി ലൈഫ്സ്റ്റൈല്‍, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ പ്രാദേശിക വിമാനങ്ങളില്‍ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയ്ക്ക് യൂറോപ്പില്‍ നിന്നുള്ള കോടീശ്വരന്മാര്‍ യുഎഇയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആഗോളതലത്തില്‍ 14-ാം സ്ഥാനത്തുള്ള യുഎഇയില്‍ 1,16,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 ശതകോടീശ്വരന്മാരുമുണ്ട്. 1 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാവുന്ന സമ്പത്തുള്ള ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ (എച്ച്എന്‍ഡബ്ല്യുഐ) പഠനത്തില്‍ അവതരിപ്പിക്കുന്നു.
”യുഎഇയുടെ വെല്‍ത്ത് മാനേജ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ പരിണാമവും വികാസവും അഭൂതപൂര്‍വമാണ്. 5 വര്‍ഷത്തിനുള്ളില്‍, യുഎഇ സമ്പന്നര്‍ക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതനമായ പരിഹാരങ്ങള്‍ നല്‍കുന്ന ശക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിച്ചു,’ ഹൗറാനിയിലെ സ്വകാര്യ സമ്പന്ന, കുടുംബ ഓഫീസുകളുടെ പങ്കാളിയായ സുനിത സിംഗ്-ദലാല്‍ പറഞ്ഞു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ നേട്ടം, പ്രാദേശിക പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ മുന്‍നിര നിക്ഷേപകരായി ഉയര്‍ന്നുവരുന്നത് വലിയൊരു വിഭാഗം ബ്രിട്ടീഷ്, യൂറോപ്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നു. കൂടാതെ, യുകെയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയര്‍ന്ന നികുതികള്‍ കോടീശ്വരന്മാരെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം കൂടിയായ യുഎഇ പോലുള്ള നികുതി കുറവുള്ള സ്ഥലങ്ങളിലെക്ക് തങ്ങളുടെ ബിസിനസുകള്‍ പറിച്ചു നടാന്‍ പ്രേരിപ്പിക്കുന്നു.
”ലോകത്തിലെ ഏറ്റവും മികച്ച സമ്പത്തിന്റെ സങ്കേതമായി മാറാനുള്ള ലക്ഷ്യത്തോടെ, ആകര്‍ഷകമായ ഗോള്‍ഡന്‍ വിസ വാഗ്ദാനവും ആഡംബര ജീവിതവും മുതല്‍ തന്ത്രപ്രധാനമായ സ്ഥലത്ത് ബിസിനസ്സ് നടത്തുവാന്‍ സൗഹൃദാന്തരീക്ഷമുള്‍പ്പടെ കോടീശ്വരന്മാരെ ആകര്‍ഷിക്കുന്നതിനുള്ള എല്ലാ വഴികളും യുഎഇ നല്‍കുകയാണ്.2024-ല്‍ 6,700 കോടീശ്വരന്മാരുടെ റെക്കോര്‍ഡ് വരവിനെ സ്വാഗതം ചെയ്യാന്‍ യുഎഇ ഒരുങ്ങുകയാണ്, ഇത് ഒരു ഡൈനാമിക് സോവറിന്‍ വെല്‍ത്ത് മാഗ്‌നറ്റ് എന്ന പദവി ഉറപ്പിക്കുന്നുവെന്നും’ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിലെ സ്വകാര്യ ക്ലയന്റുകളുടെ ഗ്രൂപ്പ് മേധാവി ഡൊമിനിക് വോലെക് പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളെ തങ്ങളുടെ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കഴിവില്‍ യുഎഇ എല്ലാവരേയും മറികടക്കുന്നത് ഇതാദ്യമല്ലെന്ന് വിയന്നയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സയന്‍സസിന്റെ റെക്ടര്‍ മിഷ ഗ്ലെന്നി പറഞ്ഞു. 2022-ല്‍ ഉക്രെയ്‌നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ശേഷം സമ്പന്നരായ റഷ്യക്കാരുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, അവരില്‍ പലരും യുഎഇയിലേക്കുള്ള വരുന്നതായും അദ്ദേഹം പറഞ്ഞു.