ഒരു ചായ കുടിച്ചു തീർക്കുന്ന നേരം കൊണ്ട് പറഞ്ഞു തീർക്കുന്നൊരു കഥ പറയട്ടെ.. ഇന്ന് ഉള്ള മിക്കപിള്ളേരും പറയുന്ന ഒന്നാണ് “എടാ ഒരു ചായ കട ഇട്ടാലോ.”. നല്ല ബിസിനസ് ആണ്. ഒരു കുഞ്ഞു കട പാട്ട് ലൈറ്റ് ആൾക്കാർ.. ഔ ന്താ രസം.
ഈ ചായക്കട ഇടൽ കഥ പറയാത്ത കൂട്ട് ചുരുക്കം ആയിരിക്കും. പലപ്പോഴും ചൂട് ചായ കുടിച്ച് കൊണ്ടാകും ഈ ചൂടേറിയ ചർച്ച. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് അറിയില്ലെങ്കിൽ പോലും പറയാൻ എളുപ്പം ആണ്. എടാ ഒരു ചായക്കട ഇടണം. കൊറേ ആൾക്കാർ വരുന്നൊരു സഥലം, പിള്ളേരും കൂട്ടുകാരും ഒക്കെ ഇവിടെ വന്ന് കഥ പറഞ്ഞ് ചായ കുടിക്കണം. ആഹാ പറയാൻ എന്ത് രസം
കേൾക്കാൻ അതിലും രസം.എന്നാൽ അങ്ങനെ ഒരുപാട് ചായ കട ഒരു ചായ കുടിച്ചു തീരുമ്പോൾ പറഞ്ഞു തീർക്കാറുണ്ട്. എന്നാൽ അങ്ങനെ ഒരു സ്വപ്നം നിങ്ങളെപ്പോലെ എനിക്കും ഉണ്ട് കേട്ടോ.. അപ്പോൾ പറഞ്ഞു വന്നത് അതല്ല ഒരു കുഞ്ഞ് ചായ കടയെ കുറിച്ചാണ് നമ്മുടെ സ്വന്തം നായരുടെ കട.
വടക്കൻ പറവൂരിലെ ചാത്തനാട് വീരൻ പുഴയുടെ സമീപത്ത് വ്ലോഗർ മാർ അടക്കം വന്ന് ആഹാരം കഴിക്കുന്ന ഒരു കുഞ്ഞു കട. നായരുടെ കട അല്ലെങ്കിൽ മോഹനൻറ് കട.ഹോട്ടൽ അല്ല ചായക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന കുറേ വർഷത്തിനടുത്ത് പഴക്കം ഉള്ള രുചി. പുട്ടും പരിപ്പും താറാവ് മുട്ടക്കറിയും മാത്രം വിൽക്കുന്ന കട പിന്നെ ഹൽവയും കട്ടനും പാൽ ചായയും കൂടി ഉണ്ട് കേട്ടോ.
രുചിയും കൂടെ ആമ്പിയൻസും വൈബോയോസ്‌കിയും
വൈകിട്ട് ഏകദേശം 4 മണിയോടെ ആണ് തുറക്കുന്നത് എന്ന് തോന്നുന്നു.
പണ്ട് പണ്ട് മത്സ്യതൊഴിലാളികൾക്ക് വേണ്ടി തുടങ്ങിയ ഒരു കട ആയിരുന്നു. വ്ലോഗെർസ് ഒക്കെ വന്ന് വന്ന് കട സെറ്റ് ആയി … എന്താണെങ്കിലും പുട്ടും പരിപ്പും കട്ടനും മീൻ പിടത്തവും കടൽ കാറ്റും ഒക്കെ ഒരു വൈബ് ആണ്.കാം ആയിട്ട് പീസ്ഫുൾ ആയിട്ട് ഇരിക്കാൻ പറ്റുന്ന , മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിച്ചും ഒക്കെ ഇരിക്കാൻ പറ്റുന്ന സ്ഥലങ്ങൾ . സമയ നിയന്ത്രണം ഇല്ലാതെ , എൻജോയ് ചെയ്യാൻ പറ്റുന്ന ഇത് പോലുള്ള ഇടങ്ങൾ ആണ് വേണ്ടത്.
ഒരു നഗരത്തിൽ തന്നെ പല സ്പോട്ടുകൾ ഇനിയും വേണം. ആഘോഷിക്കാനും ആർമാദിക്കാനും വരുന്നവർക്ക് ഒരു സ്പേസ് ..അവിടെ നിന്ന് 3-4 കിലോമീറ്റർ മാറി സമാധാനപരമായി ഇരിക്കാനും നടക്കാനും പറ്റുന്ന ഒരു സ്പേസ് , അതാണ് വേണ്ടത് .