വീട്ടിൽ തയാറാക്കുന്ന ബീഫ് ഷവർമയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ആയി ഷവർമ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
1.ബീഫ് – അരക്കിലോ
2.കട്ടത്തൈര് – കാൽ കപ്പ്
ജീരകംപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
എണ്ണ – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് – നാല് അല്ലി
ഗാര്‍ലിക് സോസിന്:
3.വെളുത്തുള്ളി – നാല് അല്ലി
എണ്ണ – കാൽ കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
മുട്ട – ഒന്ന്
4.കുബ്ബൂസ്/ചപ്പാത്തി – ആവശ്യത്തിന്
5.കാരറ്റ് – ഒന്ന്, നീളത്തിൽ അരിഞ്ഞത്
കുക്കുമ്പർ – ഒന്ന്, അരി കളഞ്ഞു നീളത്തിൽ അരിഞ്ഞത്
തക്കാളി – ഒന്ന്, അരി കളഞ്ഞു നീളത്തിൽ അരിഞ്ഞത്
സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
ലെറ്റൂസ് നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
- ബീഫ് വൃത്തിയാക്കി കനം കുറച്ചു നീളത്തിൽ അരിഞ്ഞു വയ്ക്കുക.
- ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവയും ബീഫും യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം.
- പാനിൽ അൽപം എണ്ണ ചൂടാക്കി ബീഫ് ചേർത്തു ഗ്രിൽ ചെയ്തു മാറ്റി വയ്ക്കാം.
- ഗാര്‍ലിക് സോസ് തയാറാക്കാൻ മിക്സിയുടെ ജാറിൽ നാലാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക.
- കുബ്ബൂസ്/ചപ്പാത്തിയിൽ സോസ് പുരട്ടി തയാറാക്കിയ ബീഫ് വച്ച് അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതും നിരത്തി റോൾ ചെയ്തെടുക്കാം.
- ഗാര്‍ലിക് സോസിനൊപ്പം വിളമ്പാം.