ഇതാ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓറഞ്ച് മൊജിറ്റോ റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
ഓറഞ്ച്- 2 എണ്ണം
പുതിനയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
നാരങ്ങ സ്ലൈസ് ആക്കിയത്- 2 കഷ്ണം
ഐസ് ക്യൂബ്- ആവശ്യത്തിന്
സ്പ്രൈറ്റ്
തയ്യാറാക്കുന്ന വിധം
ഓറഞ്ച്, പുതിനയില എന്നിവ ഒന്നു ക്രഷ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാരങ്ങ സ്ലൈസ്, ഐസ് ക്യൂബ്, സ്പ്രൈറ്റ് എന്നിവ ചേർക്കുക. ഓറഞ്ച് മൊജിറ്റോ തയ്യാർ.