മുടി കഴുകാൻ വീട്ടിൽ പരീക്ഷിക്കാത്ത സാധനങ്ങൾ വളരെ കുറവായിരിക്കും അല്ലേ.? എന്തിന് കഞ്ഞി വെള്ളം മുതൽ മുട്ട വരെ പൊട്ടിച്ച് തേച്ചിട്ടില്ലേ.. എന്നാൽ ഇനി കുറച്ച് പാലും കൂടെ ആയിക്കോട്ടെ.. അതെ എന്നിട്ട് വേണം ഉള്ളതും കൂടി കൊഴിഞ്ഞു പോകാൻ എന്നല്ലേ.. എന്നാൽ അങ്ങനെ അല്ല
മുടിയെ ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. നാച്യറലായി പാർശ്വഫലങ്ങളില്ലാത്ത രീതികളാണ് മുടിയ്ക്കും എപ്പോഴും നല്ലത്. മുടി പാലുകൊണ്ട് കഴുകുന്നത് ധാരാളം ഗുണങ്ങൾ നൽകും. ചർമ്മത്തിന് പാൽ എത്രത്തോളും നല്ലതാണോ അതുപോലെ മുടിയ്ക്കും ഇത് മികച്ചതാണ്. മുട്ടയുടെ വെള്ള പോലെ നല്ലൊരു കണ്ടീഷണർ ആണ് പാലും.മുടിയ്ക്ക് മൃദുത്വവും അതുപോലെ തിളക്കവും നൽകാൻ പാലിന് കഴിയും. പാലിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ ക്യൂട്ടികളിനെ ബലപ്പെടുത്തുകയും അതുപോലെ മുടി വരണ്ട് പോകുന്നതും പൊട്ടി പോകുന്നതുമൊക്കെ തടയാനും സഹായിക്കും. പാൽ ഉപയോഗിച്ച് സ്ഥിരമായി കഴുകി കഴിഞ്ഞാൽ മുടിയുടെ ഘടന മാറുന്നത് അറിയാൻ സാധിക്കും.