അമിതമായി സെബം ഉത്പ്പാദിപ്പിക്കുന്നതാണ് മുഖത്തുള്ള പല പ്രശ്നങ്ങൾക്കും കാരണം. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, ഓയിലി സ്കിൻ ഇവ വലിയ പ്രശ്നം ആണ്.
ചർമ്മത്തിലെെ മൃതകോശങ്ങളെ പുറന്തള്ളാനും തിളക്കം വീണ്ടെടുക്കാനും അരിപ്പൊടി വളരെ മികച്ചതാണ്. ഡാർക് സ്പോട്ട്സ്, പിഗ്മൻ്റേഷൻ എന്നിവയെല്ലാം മാറ്റാൻ വളരെ മികച്ചതാണ് അരിപ്പൊടി. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ പ്രായമാകുന്നത് തടയാൻ സഹായിക്കും. ഫ്രീ റാഡിക്കലുകളെ തടയാനും ചർമ്മത്തിലെ അമിത സെബം ഉത്പ്പാദനം കുറയ്ക്കാനും നല്ലതാണ് അരിപ്പൊടി. വരകളും ചുളിവുകളും മാറ്റാനും അരിപ്പൊടി വളരെ മികച്ചതാണ്. അത് പോലെ കറ്റാർവാഴ. മുഖക്കുരു, കരിവാളിപ്പ്, പാടുകൾ എന്നിവയെല്ലാം എളുപ്പത്തിൽ മാറ്റാൻ കറ്റാർവാഴ സഹായിക്കാറുണ്ട്. മാത്രമല്ല ചർമ്മത്തിന് ധാരാളം ഗുണങ്ങൾ കറ്റാർവാഴ നൽകും.ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും അൽപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് നല്ലൊരു പേസ്റ്റ് തയാറാക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.