രുചിയും പോഷകസമൃദ്ധിയും ചേരുന്നൊരു സോയ പായസം വളരെ എളുപ്പത്തിൽ വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
സോയ – 100 ഗ്രാം
ശർക്കര- അരക്കിലോ ( ഉരുക്കിയത്)
ചൗവരി – 50 ഗ്രാം (തിളച്ച വെള്ളത്തിൽ കുതിർക്കണം)
ഏലയ്ക്ക- 1 ടീസ്പൂൺ
തേങ്ങാപ്പാൽ ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 2 കപ്പ്
പഞ്ചസാര – 2 ടീസ്പൂൺ
നെയ്യ് – 50 ഗ്രാം
അണ്ടിപരിപ്പ്, കിസ്മിസ് – 50 ഗ്രാം
ഉപ്പ്-ഒരു നുള്ള്
പഴം -1 എണ്ണം
മിൽക്ക് മെയിഡ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം സോയ തിളച്ച വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് പൊടിച്ചെടുക്കുക. ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ സേമിയ പൊടിച്ചത് ചേർക്കുക. ഇതിലേക്ക് രണ്ടാം പാൽ കുറച്ച് ചേർത്ത് വേവിക്കണം. വറ്റിവരുമ്പോൾ ഒരു ടേബിൽ സ്പൂൺ നെയ്യ് ചേർത്ത് വഴറ്റുക. ചൗവരി വേവിച്ചതും പഴം ഉടച്ചതും ചേർത്ത് നന്നായി വഴറ്റണം. ശേഷം ബാക്കി രണ്ടാം പാൽ ചേർത്ത് വറ്റിവരുമ്പോൾ ഒന്നാം പാൽ ചേർക്കുക. നന്നായി തിളച്ച് വരുമ്പോൾ മിൽക്ക് മെയ്ഡ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കുക. ഇതിലേക്ക് ബാക്കി നെയ്യിൽ അണ്ടിപരിപ്പ്, കിസ്മിസ് എന്നിവ വറുത്തിടുക.