ഈ കാലത്ത് ഒരു ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കുറച്ച് ബുദ്ധിമുട്ടാണ്. രണ്ടുപേർക്കിടയിലും അതിന് വേണ്ട പരിശ്രമം ഇല്ലെങ്കിൽ മുന്നോട്ട് പോകാനുള്ള സാധ്യത നല്ല രീതിയിൽ കുറയും. ഒരു ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.
നിങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ വളരുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,അത് വളരാൻ അനുവദിക്കാതിരിക്കാനും ബന്ധത്തിൻ്റെ നല്ല വശങ്ങൾ ഉണ്ടാക്കിയെടുക്കാനും ക്ഷമയോടെ ശ്രമിക്കുക. രണ്ടുപേർക്ക് ഇടയിൽ മൂന്നാമത് ഒരാൾ പരമാവധി ഒഴിവാക്കാൻ നോക്കു.
പങ്കാളിയുമായുള്ള സംഭാഷണത്തിനിടയിൽ, പങ്കാളി പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ,നിശ്ശബ്ദത പാലിക്കുകയും അത് നിങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനുപകരം, നിങ്ങളെ അലട്ടുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും വ്യക്തമായ തീരുമാനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നതാണ് നല്ലത്. അവർ എന്താണ് പറയുന്നതെന്ന് കൃത്യമായി വ്യക്തമാക്കാൻ അവരോട് ആവശ്യപ്പെടുക. സംസാരിക്കുന്നതിന് മുൻപ് ഒരു നിഗമനത്തിലെത്തരുത്. ചിലപ്പോൾ, അവരുടെ ഒരു പ്രസ്താവന നെഗറ്റീവ് ആയി കാണുകയും പങ്കാളിയുടെ മനസിൽ അത് മറ്റ് എന്തെങ്കിലുമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.