കേരളത്തിൽ ഇന്ന് വിന്റേജ് തരംഗം ആണല്ലേ. പഴയ പല വണ്ടികളും തിരിച്ചു വരുന്നു. അവൻ ആണ് ഇന്ന് നിരത്തിലെ താരം. പല രൂപത്തിലും ഭാവത്തിലും വണ്ടി പ്രാന്തന്മാർ മിനുക്കി എടുത്ത് കൊണ്ട് പോവുകയാണിപ്പോൾ. എന്നാൽ എങ്ങനെ ആണ് വണ്ടികൾ രെജിസ്ട്രേഷൻ രീതിയിലേക്ക് വന്നതെന്നറിയാമോ.? ആദ്യ കാലങ്ങളിൽ മൂന്നക്ഷര സീരീസുകളിലായിരുന്നു. അത് എങ്ങനെ മാറി എന്നറിയാമോ?
ഇന്ത്യയിലെ മോട്ടറൈസ്ഡ് റോഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാനങ്ങളിലെ പ്രാദേശിക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളാണ് നടത്തുന്നത് . ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് പെർമിറ്റ് ഇല്ലാതെ മറ്റൊരു സംസ്ഥാനത്ത് പ്രവേശിക്കാൻ കഴിയില്ല, ഇത് സാധാരണയായി ഗണ്യമായ ചിലവ് വരുത്തുന്നു. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പാസഞ്ചർ വാഹനങ്ങൾക്ക് മറ്റൊരു സംസ്ഥാനത്തിലൂടെ കടന്നുപോകാൻ അനുവാദമുണ്ട്, എന്നാൽ സംസ്ഥാനങ്ങളുടെ ഗതാഗത നിയമങ്ങൾക്കനുസരിച്ച് റോഡ്-ടാക്‌സ് അടച്ചില്ലെങ്കിൽ ഒരു നിശ്ചിത മാസത്തിൽ കൂടുതൽ മറ്റൊരു സംസ്ഥാനത്ത് തങ്ങാൻ അനുവദിക്കില്ല.മോട്ടോർ വാഹന രജിസ്ട്രേഷൻ എന്നത് നിർബന്ധിതമോ മറ്റെന്തെങ്കിലുമോ ഒരു സർക്കാർ അധികാരമുള്ള മോട്ടോർ വാഹനത്തിൻ്റെ രജിസ്ട്രേഷനാണ്. ഒരു വാഹനവും വാഹനത്തിൻ്റെ ഉടമയും അല്ലെങ്കിൽ ഉപയോക്താവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുക എന്നതാണ് മോട്ടോർ വാഹന രജിസ്ട്രേഷൻ്റെ ഉദ്ദേശ്യം. മിക്കവാറും എല്ലാ മോട്ടോർ വാഹനങ്ങളും ഒരു വെഹിക്കിൾ ഐഡൻ്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് അദ്വിതീയമായി തിരിച്ചറിയപ്പെടുമ്പോൾ , രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ വെഹിക്കിൾ രജിസ്ട്രേഷൻ പ്ലേറ്റ് പ്രദർശിപ്പിക്കുകയും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ചെയ്യുകയുള്ളൂ . മോട്ടോർ വാഹന രജിസ്ട്രേഷൻ മോട്ടോർ വെഹിക്കിൾ ലൈസൻസിംഗിൽ നിന്നും റോഡ് യോഗ്യതാ സർട്ടിഫിക്കേഷനിൽ നിന്നും വ്യത്യസ്തമാണ് .
ജൂലൈ 1 1989… വിന്റേജ് വാഹന പ്രേമികൾക്ക് മറക്കാനാവാത്ത ദിവസം. ഇന്ന് നിരത്തിലുള്ള വാഹന രെജിസ്ട്രേഷൻ നമ്പർ സംവിധാനം നിലവിൽ വന്നത്. അതിന് മുമ്പ് KLT, KLK , KLR ,KLP , KLZ ,KLN , KLM ,KLW തുടങ്ങിയ മൂന്നക്ഷര സീരീസുകളിലായിരുന്നു വാഹന നമ്പറുകൾ.ഓരോ ജില്ലയുടെയും പേരിൽ ഉള്ള ചില അക്ഷരങ്ങൾ ചേർത്താരുന്നു ഈ രെജിസ്ട്രേഷൻ നമ്പർ സീരിസ് നിർമിച്ചിരുന്നത് ,,
ഉദാഹരണത്തിന് …,,
തിരുവനന്തപുരം -KLT,KLV, KRT,KRV, KET,KEV KBV ,KCT
കൊല്ലം – KLQ, KLU, KRQ, KRU,KEQ
പത്തനംതിട്ട KLB, KRB
കോട്ടയം – KLK , KLO, KRK, KEK, KEO
ആലപ്പുഴ – KLA,KLY, KRA,KRY
ഇടുക്കി – KLI
എറണാകുളം – KLE, KLF, KRE, KRF, KEE, KBE, KBF, KCF, KCE, KDE
ത്രിശൂർ – KLR, KLH, KRR, KRH, KER, KEH, KBR
പാലക്കാട് -KLP, KLG, KRP , KRG
മലപ്പുറം -KLM, KLL , KRM
കോഴിക്കോട് -KLD , KLZ , KRD , KRZ , KED, KEZ
വയനാട് -KLW
കണ്ണൂർ -KLC , KLN , KRC , KRN
കാസർകോഡ് -KLS
ആ പഴയ മൂന്നക്ഷരം സീരിസിനെയും പഴയ വാഹനങ്ങളെയും പൊന്നുപോലെ നോക്കി അന്തസ്സോടെ കൊണ്ട് നടക്കുന്നവർ ഇന്നുമുണ്ട് ഒരുപാട്.