Food

CHICKEN FRY | വളരെ എളുപ്പത്തില്‍ ഏത് തിരക്കിലും ചുരുങ്ങിയ സമയം കൊണ്ട് നല്ല സൂപ്പര്‍ ടേസ്റ്റില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കാം

ചിക്കന്‍ എപ്പോഴും ഒരുപോലെ തന്നെയാണോ വെക്കുന്നത്. ഇനി ഫ്രൈ ചെയ്യുമ്പോൾ അല്‍പം കൂടി സ്‌പെഷ്യല്‍ ചേരുവകള്‍ ചേര്‍ത്ത് തയ്യറാക്കാം. വളരെ എളുപ്പത്തില്‍ ഏത് തിരക്കിലും വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് നല്ല സൂപ്പര്‍ ടേസ്റ്റില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
  • ജീരകം – 1/2 ടീസ്പൂണ്‍
  • പെരുംജീരകം- 1/2 ടീസ്പൂണ്‍
  • കറിവേപ്പില – അല്പം
  • ചുവന്ന മുളക് – 5
  • ഉള്ളി – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 2
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
  • മുളകുപൊടി – 1 1/2 ടീസ്പൂണ്‍
  • കശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂണ്‍
  • ചിക്കന്‍ – 3/4 കിലോ
  • നെയ്യ് – 1 ടീസ്പൂണ്‍
  • മല്ലി – അല്പം

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ആദ്യം തന്നെ വൃത്തിയായി കഴുകി വെക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, പെരും ജീരകം, അല്‍പം കറിവേപ്പില എന്നിവ ചേര്‍ത്ത് അല്‍പ സമയം വഴറ്റിയെടുക്കണം. ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കണം. അതിന് ശേഷം കുറച്ച് ഉപ്പ് ചേര്‍ത്ത് സവാള മൃദുവാകുന്നത് വരെ വഴറ്റിയെടുക്കാം. അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കേണ്ടതാണ്. ശേഷം ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തീയില്‍ മൂടി വെച്ച് 10 മിനിറ്റ് വേവിക്കണം. 10 മിനിറ്റിനു ശേഷം മൂടി തുറന്ന് ചിക്കന്‍ നന്നായി ഇളക്കി 10 മിനിറ്റ് വീണ്ടും നല്ലതുപോലെ വേവിച്ചെടുക്കണം. ഇത് റോസ്റ്റ് അല്ലെങ്കില്‍ ഫ്രൈ പരുവത്തില്‍ ആക്കാവുന്നതാണ്. അവസാനമായി ഇതിലേക്ക് അല്‍പം നെയ്യൊഴിച്ച് മല്ലിയില വിതറി ഇളക്കി മാറ്റി വെക്കുക. നല്ല കിടിലന്‍ ചിക്കന്‍ റോസ്റ്റ് തയ്യാര്‍.