എപ്പോഴും ബ്രേക്ക്ഫാസ്റ്റ് എന്ത് വേണം എന്നുള്ളത് പലരിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാ ദിവസവും ഇഡ്ഡലിയും, ദോശയും, പുട്ടും കഴിച്ച് മടുത്തോ? എങ്കിൽ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു അപ്പം തയ്യറാക്കാം. അരി വെള്ളത്തിലിടാന്‍ മറക്കുന്ന സമയത്തും നമുക്ക് വളരെ എളുപ്പത്തിലും നല്ല കിടിലന്‍ ടേസ്റ്റിലും തയ്യാറാക്കാവുന്നതാണ് ഈ അപ്പം.
ആവശ്യമായ ചേരുവകള്‍
- വറുത്ത റവ – ഒന്നരക്കപ്പ്
- തേങ്ങ ചിരകിയത് – അരക്കപ്പ്
- ഉപ്പ് -പാകത്തിന്
- പഞ്ചസാര- ഒന്നര സ്പൂണ്‍
- ഗോതമ്പ് പൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
- ചെറിയ ഉള്ളി – ഒരെണ്ണം
- യീസ്റ്റ് – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം റവ വറുത്ത് മാറ്റി വെക്കുക. പിന്നീട് ഒരു കപ്പ് വെള്ളവും വറുത്ത് മാറ്റി വെച്ച റവയും മിക്‌സ് ചെയ്ത് ഇത് മിക്‌സിയില്‍ നല്ലതുപോലെ അടിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അതിലേക്ക് യീസ്റ്റ് കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞിടണം. ഉള്ളി ഇഷ്ടമല്ലാത്തവര്‍ക്ക് ചേര്‍ക്കേണ്ടതില്ല. ഈ മാവിലേക്ക് ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് ഒരു കപ്പ് വെള്ളം കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. പിന്നീട് കട്ടകളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാവ് ഒന്നുകൂടി അരച്ചെടുക്കണം. അരമണിക്കൂറിന് ശേഷം പാന്‍ അടുപ്പില്‍ വെച്ച് ദോശ കണക്കിന് ചുട്ടെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് റവ അപ്പം തയ്യാര്‍