ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
നട്സുകൾ കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നട്സുകളിൽ ഏറ്റവും പോഷകമൂല്യം നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് ബദാം. ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് കുതിർത്ത് കഴിക്കുന്നത്. ജീവകം ഇ, ഫെെബർ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിർത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.
ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം ബദാം കഴിക്കുന്നത് ശീലമാക്കുക.
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ബദാം കുതിർക്കേണ്ട രീതി
ഒരു ബൗളിൽ ഒരു പിടി ബദാം ഇടുക.ശേഷം വെള്ളം ചേർക്കുക. ബദാം കുറഞ്ഞത് 8-12 മണിക്കൂറോ ഒരു രാത്രി മുഴുവനോ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഈ വെള്ളം കളയുക. തൊലി കളഞ്ഞ ശേഷം ബദാം കഴിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.