എന്തെങ്കിലും ഫങ്ക്ഷന് പോയി വന്നാൽ ആദ്യം ഉള്ള പ്രശ്നം ആണ് മേക്കപ്പ് കഴുകി കളയുക എന്നത്. ചുമ്മാതെ കഴുകിയാൽ ഒന്നും ഇതിന്റെ കെമിക്കൽ പോയെന്നും വരില്ല. ഇനി ഫേസ് വാഷ് ഇട്ട് മുഖം വെറുതെ കുളം ആക്കണ്ട. ഇനി കുറച്ച് വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് ഇത് കളയാം.
മേക്കപ്പ് കളയാനുള്ള ഏറ്റവും നാച്യുറലായ വഴികളിലൊന്നാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. ഇതിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ, ആൻ്റി വൈറൽ ഗുണങ്ങൾ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. എല്ലാവർക്കും വെളിച്ചെണ്ണ ചർമ്മത്തിന് ചേരണമെന്നില്ല. അങ്ങനെയുള്ളവർക്ക് ബേബിയും ഓയിലും ബേബി ഷാംപുവും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ സൌമ്യമായതാണ് ബേബി ഷാംപൂ. ചർമ്മത്തിൽ ചൊറിച്ചിലൊന്നുമുണ്ടാക്കാതെ എളുപ്പത്തിൽ മേക്കപ്പ് കളയാൻ ബേബി ഷാംപൂ വളരെ നല്ലതാണ്. അതുപോലെ ബേബി ഓയിൽ ഉപയോഗിക്കുന്നതും മേക്കപ്പ് കളയാൻ വളരെ നല്ലതാണ്. കറ്റാർവാഴയുടെ ജെല്ലും ഒലീവ് ഓയിലും സമമായി എടുത്ത് നന്നായി യോജിപ്പിക്കുക. ഇനി ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ച് വ്യത്തിയാക്കാം. മേക്കപ്പ് പൂർണമായും കളയാൻ ഇത് വളരെ നല്ലതാണ്. അതുപോലെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ കറ്റാർവാഴ വളരെയധികം സഹായിക്കും.