മധുരമുള്ള ഡോനട്ട് എല്ലാവരും കഴിച്ചിട്ടുണ്ടാകും അല്ലെ? എന്നാൽ എരിവുള്ള ഡോനട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഒരു എരിവുള്ള ഡോനട്ട് പരിചയപ്പെട്ടാലോ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങു നന്നായി വേവിച്ചു തോല് കളഞ്ഞു നന്നായി കുഴച്ചു എടുക്കുക. അതിലേക്കു പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോൺ ഫ്ലവർ, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക. ഒരു ബൗളിൽ മൈദ, വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക. ചെറിയ ഉരുളകൾ ആക്കി ഓരോന്നും ഡോണ്ട്ട് പോലെ നടുവിൽ ഒരു വട്ടം കുഴിച്ചു പത്രത്തിൽ വയ്ക്കുക. ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു പത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ് മൈദ കലക്കിയതിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. നല്ല രുചികരമായ എരിവുള്ള ഡോണട്ട് കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമാകും.