Food

AVACADO SHAKE | അവക്കാഡോ കൊണ്ട് സ്പെഷ്യൽ ഷേക്ക് തയ്യാറാക്കിയാലോ?

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് മികച്ചൊരു പഴമാണ് ബട്ടർ ഫ്രൂട്ട്. അവക്കാഡോ കൊണ്ട് സ്പെഷ്യൽ ഷേക്ക് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബട്ടർ ഫ്രൂട്ട് – അര കിലോ
  • പഞ്ചസാര – നാല് സ്പൂൺ
  • പാല് – അരലിറ്റർ
  • അണ്ടിപ്പരിപ്പ് – 4 എണ്ണം
  • ബദാം – 4 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ബട്ടർഫ്രൂട്ട് നന്നായി പഴുത്തത് കഴുകി വൃത്തിയാക്കി രണ്ടായിട്ട് കട്ട് ചെയ്യാം. ഉള്ളിൽ വലിയ ഒരു കുരു ഉണ്ടായിരിക്കുന്നതാണ് അതിനെ എടുത്ത് മാറ്റിയതിനുശേഷം ഒരു സ്പൂൺ കൊണ്ട് ബട്ടർ ഫ്രൂട്ട് കോരി എടുക്കാവുന്നതാണ്. വെണ്ണ പോലെതന്നെ മൃദുവായ പഴമാണ് നമ്മുടെ വെണ്ണപ്പഴം. mixer jar ലേക്ക് ബട്ടർഫ്രൂട്ട്, പാൽ, പഞ്ചസാര, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേർക്കുക നന്നായി അരച്ചെടുക്കുക. നല്ല കട്ടി ആയിട്ടുള്ള ഷേക്കാണ് ഇത്.