നമ്മളിൽ പലരുടെയും ഇഷ്ട വിഭവമാണ് മത്തി, എങ്കിൽ ഇന്നത്തെ ഊണിന് മത്തി അച്ചാർ കൂടി ട്രൈ ചെയ്തു നോക്കൂ….
ആവശ്യമായ വസ്തുക്കൾ
മത്തി അരക്കിലോ
മുളകുപൊടി മൂന്നു ടിസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കുരുമുളകുപൊടി രണ്ടു ടീസ്പൂൺ
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി 20 എണ്ണം
കടുക് അര ടീസ്പൂൺ
ഉലുവ പൊടി അര ടീസ്പൂൺ
വിനാഗിരി അരക്കുപ്പി
ഉപ്പു ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
മത്തി അച്ചാർ തയ്യാറാക്കുന്ന വിധം :
മത്തികഴുകി വൃത്തിയാക്കി നന്നായി ചെറുതാക്കി മുറിച്ച് എടുക്കുക, കുഞ്ഞൻ മത്തിയാണെങ്കിൽ വലുപ്പം നോക്കി കഷ്ണിച്ചാൽ മതി. ഇതിലേക്ക് ഒരു നുള്ള്മഞ്ഞൾപൊടിയും , ഒരു ടിസ്പൂൺ മുളക് പൊടിയും,കുരുമുളക് പൊടിയും ചേർത്ത് നന്നായി പുരട്ടുക. ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇതും മീനിൽ നന്നായി തേച്ചു പിടിപ്പിക്കാം. മീൻ ഒരു മണിക്കൂർ മൂടിവെയ്ക്കുക. എളുപ്പം തയ്യാറാവാൻ ഫ്രിഡ്ജിൽ വയ്ക്കാം. പിന്നീട് മത്തി വറുത്ത് എടുക്കുക. മീൻ മാറ്റി വെച്ച ശേഷം ഈ എണ്ണ യിൽ കടുക് പൊട്ടിച്ച് ശേഷം ബാക്കി വെളുത്തുള്ളി ഇഞ്ചി ,വേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേയ്ക്ക് മുളക് പൊടി മഞ്ഞപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം ചൂടായി കഴിയുമ്പോൾ ഉലുവപൊടി ചേർത്ത് ശേഷം അതിലേക്ക് മീൻ കഷണങ്ങൾ പെറുക്കിയിടാം പതുക്കെ ഒന്ന് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കാം.