നൂഡിൽസ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞാൽ കുട്ടികൾ ഹാപ്പിയാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്നവ അത്ര ഹെൽത്തി അല്ല. വീട്ടിൽ തന്നെ നൂഡിൽസ് തയാറാക്കി നൽകിയാലോ? എങ്ങനെ ഉണ്ടാക്കുെമന്ന് നോക്കാം.
ചേരുവകൾ
ചപ്പാത്തി -1
കാരറ്റ് -1 ചെറുത്
ക്യാപ്സിക്കം -1 ചെറുത്
ബീന്‍സ് -3
കാബേജ്
സോയസോസ് ,തക്കാളി സോസ് -അര ടീസ്പൂണ്‍ വീതം
എണ്ണ -ആവശ്യത്തിന്
ഉപ്പ്
കറുത്ത കുരുമുളക്
തയാറാക്കുന്ന വിധം
ഒരു ചപ്പാത്തി പരുത്തി, തിളച്ച് വെള്ളത്തിൽ ഒരു മിനിറ്റ് വേവിച്ചെടുക്കുക. വെള്ളത്തിൽ നിന്ന് മാറ്റി തണുക്കാനായി വയ്ക്കുക, ഇനി ഇഷ്ടമുള്ള സൈസിൽ കട്ട് ചെയ്തു മാറ്റി വയ്ക്കാം.
ഒരു ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി എടുത്ത് വയ്ക്കണം. പച്ചക്കറികൾ ഒന്ന് വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും, കുരുമുളക്, സോസും ചേർത്ത് എല്ലാംകൂടെ മിക്സ് ചെയ്തതിനുശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന ചപ്പാത്തി ചേർത്താൽ ഹോംമേട് നൂഡൽസ് റെഡി. ആർക്കും ഇഷ്ടമാകും ഈ വെറൈറ്റി നൂഡിൽസ്.