പച്ചക്കറി കഴിക്കാൻ നല്ല മടി ഉള്ളവരാണല്ലേ.. ആരോഗ്യത്തിന് എത്ര നല്ലതാണെന്ന് പറഞ്ഞാലും കഴിക്കാൻ പറ്റില്ല. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. കൂടാതെ അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പതിവായി രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിലൂടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.