കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ലഡ്ഡു. അതും വിവിധ തരത്തിലും രുചിയിലും ഇന്ന് നമ്മുക്ക് ലഭ്യമാണ്. ഇന്ന് പൈനാപ്പിൾ കൊണ്ടാരു ലഡ്ഡു പരീക്ഷിച്ച് നോക്കിയാലോ
ആവശ്യമുള്ള സാധനങ്ങൾ
പൈനാപ്പിള്‍: ഒന്ന്
എള്ള്: ഒരു സ്പൂണ്‍
റവ: കാല്‍ കിലോ
പഞ്ചസാര: 10 സ്പൂണ്‍
കിസ്മിസ്, കശുവണ്ടി: ആവശ്യത്തിന്
നെയ്യ്: നാലു സ്പൂണ്‍
ഏലക്കാ പൊടിച്ചത്: അര സ്പൂണ്‍
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ കൊത്തിയരിഞ്ഞ് വെള്ളമൊഴിക്കാതെ വേവിച്ച് മിക്‌സിയില്‍ ഉടച്ചെടുക്കുക. പഞ്ചസാരയില്‍ അല്‍പം വെള്ളമൊഴിച്ചു ചെറിയ നൂല്‍പരുവത്തില്‍ പാനിയാക്കുക. തവയില്‍ നെയ്യൊഴിച്ച് റവ നന്നായി ചൂടാക്കിയെടുക്കുക. കിസ്മിസ്, കശുവണ്ടി എന്നിവ നെയ്യില്‍ വറുത്തു കോരുക. എള്ള് ചെറുതായി ചൂടാക്കി മാറ്റി വയ്ക്കുക. പൈനാപ്പിള്‍, പഞ്ചസാര പാനി എന്നിവ നന്നായി ചേര്‍ത്തിളക്കുക. ഇതില്‍ അല്‍പാല്‍പമായി റവ ചേര്‍ത്തു കുഴയ്ക്കുക. കൈയില്‍ ഉരുട്ടിയെടുക്കാന്‍ പാകമാകുമ്പോള്‍ കിസ്മിസ്, അണ്ടിപ്പരിപ്പ്, എള്ള്, ഏലക്ക എന്നിവ ചേര്‍ത്തുയോജിപ്പിച്ച് ലഡ്ഡുവിന്റെ വലുപ്പത്തില്‍ ചെറിയ ഉരുളകളാക്കിയെടുക്കുക.